Home Recipes ഒരു കപ്പ് ചെറുപയർ ഉണ്ടോ ചൂട് കട്ടൻ ഒപ്പം കഴിക്കാൻ കിടിലൻ സ്നാക്ക്. എല്ലാവരും ട്രൈ...

ഒരു കപ്പ് ചെറുപയർ ഉണ്ടോ ചൂട് കട്ടൻ ഒപ്പം കഴിക്കാൻ കിടിലൻ സ്നാക്ക്. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

ഒരു കപ്പ് ചെറുപയർ ഉണ്ടോ ചൂട് കട്ടൻ ഒപ്പം കഴിക്കാൻ കിടിലൻ സ്നാക്ക്.

ചേരുവകൾ.

ചെറുപയർ ഒരു കപ്പ്
ഇഞ്ചി അരിഞ്ഞത് രണ്ട് ടീസ്പൂൺ
പച്ചമുളക് 5 എണ്ണം
ജീരകം ഒരു ടീസ്പൂൺ ഉപ്പ് ആവശ്യത്തിന്
കറിവേപ്പില ഒരു തണ്ട്
സവാള-1
ഉപ്പ് ആവശ്യത്തിന്
ഓയിൽ വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം.

ചെറുപയർ കഴുകിയതിനുശേഷം മൂന്നു മണിക്കൂർ വെള്ളമൊഴിച്ച് കുതിർത്തെടുക്കുക അതിനുശേഷം വെള്ളം എല്ലാം കളഞ്ഞു എടുക്കുക കാൽ കപ്പ് ചെറുപയർ എടുത്തു മാറ്റിവയ്ക്കുക ബാക്കിയുള്ള പയർ ഒരു മിക്സിയുടെ ജാർ ഇലേക്ക് ഇട്ട് രണ്ടോ മൂന്നോ പ്രാവശ്യമായി അരച്ചെടുക്കുക പേസ്റ്റ് പോലെ ആകേണ്ട ആവശ്യമില്ല ഒന്നു തിരിച്ചെടുത്താൽ മാത്രം മതി. അരച്ചെടുത്ത ഉള്ള പയർ ഒരു ബൗളിലേക്ക് മാറ്റി കൊടുക്കാം
മിക്സിയുടെ ജാർ ലേക്ക് സവാള ഇഞ്ചി പച്ചമുളക് കറിവേപ്പില ജീരകം ഉപ്പ് എല്ലാം ഇട്ടതിനുശേഷം അരച്ചെടുക്കുക അരച്ചെടുത്ത് ഈ മിക്സ് പയ റിലേക്ക് ചേർത്തു കൊടുത്തു നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് എടുക്കുക ഉപ്പു നോക്കി കുറവുണ്ടെങ്കിൽ ഈ സമയത്ത് ഉപ്പ് കൂടെ ചേർത്തുകൊടുക്കാം അതിനുശേഷം കയ്യിൽ കുറച്ച് വെള്ളം നനച്ച് കൊടുക്കുക ചെറിയ കഷണങ്ങൾ എടുത്ത് കയ്യിൽ വെച്ച് അധികം കനമില്ലാതെ പരത്തി എടുത്ത് ഓയിൽ ചൂടാകുമ്പോൾ ഓരോന്നായി ഇട്ട് മീഡിയം തീയിൽ വെച്ച് നല്ല ഒരു ഗോൾഡൻ കളർ വരുന്നവരെ ഫ്രൈ ചെയ്ത് എടുക്കാം സൂപ്പർ ടേസ്റ്റിൽ ഉള്ള നാലുമണി പലഹാരം റെഡി

വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here