Home Recipes അരി മുറുക്ക് നാല് മണി കാപ്പികുടി യുടെ കൂടെ അല്പം കറുമുറ കടിക്കാൻ പറ്റിയ...

അരി മുറുക്ക് നാല് മണി കാപ്പികുടി യുടെ കൂടെ അല്പം കറുമുറ കടിക്കാൻ പറ്റിയ ഒരു വിഭവം. അത്ര മിനക്കേടില്ലാതെ ചെയ്യാൻ പറ്റുന്ന ഒരു നാലുമണി പലഹാരം. അരിപ്പൊടിയും, ഉഴുന്ന് പൊടിയും ചേർത്തിണക്കി എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം. എല്ലാവരും ട്രൈ ചെയ്തു നോക്കി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ .

അരി മുറുക്ക്

നാല് മണി കാപ്പികുടി യുടെ കൂടെ അല്പം കറുമുറ കടിക്കാൻ പറ്റിയ ഒരു വിഭവം. അത്ര മിനക്കേടില്ലാതെ ചെയ്യാൻ പറ്റുന്ന ഒരു നാലുമണി പലഹാരം. അരിപ്പൊടിയും, ഉഴുന്ന് പൊടിയും ചേർത്തിണക്കി എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

അരിപ്പൊടി – രണ്ടു കപ്പ്‌
ഉഴുന്ന് പൊടി – ഒരു കപ്പ്‌ ( സ്റ്റോറിൽ നിന്നും വാങ്ങാൻ കിട്ടും. അല്ലെങ്കിൽ ഒരു കപ്പ്‌ ഉഴുന്ന് വറുത്തു പൊടിച്ചെടുക്കുക.)
നെയ്യ് – രണ്ടു സ്പൂണ്‍

ഉപ്പ് , വെള്ളം ആവശ്യത്തിന് ( തിളപ്പിച്ച വെള്ളം)

കറുത്ത എള്ള് , ജീരകം- ഒരു സ്പൂണ്‍
ഇടിയപ്പ നാഴി -സ്റ്റാർ ഉള്ളചില്ല്
എണ്ണ

ഇനി പാചക രീതി നോക്കാം

അരിപ്പൊടി വറുത്തെടുക്കുക
ഉഴുന്ന് പൊടി ചെറിയ സ്വർണ നിറം ആകുന്നത്‌ വരെ വറുത്തെടുക്കുക.
അരിപ്പൊടിയും ഉഴുന്നുപൊടിയും നെയ്യ് , ഉപ്പു, ജീരകം, എള്ള് എന്നിവ കൂടി ഇട്ട് ഇളക്കുക.
ഇതിലേക്ക് തിളച്ചവെള്ളം ഒഴിച്ച് കുഴക്കുക. വെള്ളം കൂടിപോകാതെ പതുക്കെ വെള്ളം തളിച്ച് ഇളക്കണം .

ഇടിയപ്പത്തിന്റെ മാവിന്റെ പാകം ആണ് മാവിന് വേണ്ടത്.
അടുപ്പിൽ ചുവടു കട്ടിയുള്ള പത്രം വെച്ച് എന്നാ ഒഴിച്ച് ചൂടാക്കുക.
അപ്പോളേക്കും ഇടിയപ്പ നാഴിയിൽ മാവ് നിറച്ചു പ്രസ്‌ ചെയയുക .
എണ്ണ ചൂടായികഴിഞ്ഞാൽ അതിലേക്കു പ്രസ്‌ ചയ്ത മാവ് ഇടുക.
എണ്ണ യിൽ കിടക്കുന്നത് ത്രിച്ചും മറിച്ചും ഇട്ടു സ്വര്ണ നിറം ആകുന്നത്‌ വരെ മൂപ്പിക്കുക.
കരിഞ്ഞു പോകാതെ എന്നെയിൽ നിന്നും കോരി എടുക്കുക.
കറുമുറ മുറുക്ക് റെഡി.
PC : Instagram.com/messy.cook
#Taste24X7 #eatattrivandrum #keralafoodie #eat #രുചി #keralafood #keralafoodie #keralagram #keralafoodblogger #nadanfood #thaninadan #mallufoodie #keralacuisine #frommykitchen #kl14pullo #kannur #keralatourism #biriyani #chickensofinstagram #dubaifoodie #dubaifoodbloggers #instadaily #mallugram #theuncommonbox #kerala #kerala360 #foodporn #foodphotooftheday #foodpost #food52grams

റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here