Home Curry തേങ്ങ അരയ്ക്കാതെ നല്ല കുറുകിയ ചാറോടു കൂടിയ മത്തിക്കറി തയ്യാറാക്കാം. എല്ലാവരും ട്രൈ ചെയ്തു നോക്കു...

തേങ്ങ അരയ്ക്കാതെ നല്ല കുറുകിയ ചാറോടു കൂടിയ മത്തിക്കറി തയ്യാറാക്കാം. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ് .

തേങ്ങ അരയ്ക്കാതെ നല്ല കുറുകിയ ചാറോടു കൂടിയ മത്തിക്കറി തയ്യാറാക്കാം.
Recipe

Ingredients

1kg മത്തി
1tbsp മല്ലിപ്പൊടി
21/2tbsp മുളകുപൊടി
1/4 tsp കുരുമുളക് പൊടി
1/4tsp മഞ്ഞൾപ്പൊടി
1/4tsp ഉലുവാപ്പൊടി
1 tbsp ഇഞ്ചി
1 tbsp വെളുത്തുള്ളി
10 ചുവന്നുള്ളി
3 tbsp വെളിച്ചെണ്ണ
കുടംപുളി
കറിവേപ്പില
ഉപ്പ്
കടുക്
തയ്യാറാക്കുന്ന വിധം

മീൻ വൃത്തിയാക്കി എടുക്കുക. ഒരു ചീനച്ചട്ടിയിൽ 1 tbsp എണ്ണ ഒഴിക്കുക ഇതിൽ ഇഞ്ചി വെളുത്തുള്ളി ചുവന്നുള്ളി ഇവ ഇട്ട് നന്നായി വയട്ടി എടുക്കുക ഇതിലോട്ട് മല്ലിപ്പൊടി മുളകുപൊടി മഞ്ഞൾപ്പൊടി കുരുമുളകുപൊടി ഇവയിട്ട് പച്ചമണം പോകുന്നവരെ വയട്ടുക. അതിനു ശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റി തണുക്കാൻ വെക്കുക.എന്നിട്ട് കട്ടിക്ക് അരച്ചെടുക്കുക. ഒരു മീൻ ചട്ടിയിൽ 1 tbsp എണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടിച്ച ശേഷം അരപ്പിട്ട് അര മിനുട്ട് വയട്ടുക ഇതിലോട്ട് ആവശ്യത്തിന് വെളളം ഒഴിക്കുക. ഇതിൽ ഉലുവാപ്പൊടിയും പുളിയും ഇട്ട് തിളപ്പിക്കുക തിളച്ചു വരുമ്പോൾ മീൻ ഇട്ടു കൊടുക്കുക അതിനു ശേഷം ഉപ്പും കറിവേപ്പിലയും ഇട്ട് ഇളക്കി അടച്ചു വെച്ച് വേകിക്കുക വറ്റി വരുമ്പോൾ 1 tbsp എണ്ണ കൂടി ഒഴിച്ച് വാങ്ങുക നമ്മുടെ tasty യായിട്ടുള്ള മീൻ കറി തയ്യാർ. എല്ലാവരും ഒന്ന് try ചെയ്ത് നോക്കണേ

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here