Home Recipes Chemeen Roast

Chemeen Roast

 

വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു വിഭവമാണ് ഇത്. ചോറിനും , നൈച്ചൊറിനും നല്ലൊരു side dish ആണിത് .

ഉണ്ടാക്കുന്ന വിധം 

അരക്കിലോ ചെമ്മീനാണ് ഇതിനായി എടുക്കുന്നത് .കഴുകി വൃത്തിയാക്കിയ തിന്നു ശേഷം അതിൽ മുളകുപൊടി , മഞ്ഞൾപ്പൊടി , കുരുമുളക് പൊടി , ഉപ്പ് ആവശ്യത്തിന് എല്ലാം ഇട്ട് marinate ചെയ്യുക അരമണിക്കൂർ .

അതിനു ശേഷം അതിൽ 1tbls corn flour powder ഇട്ട് നന്നായി യോജിപ്പിക്കുക . ഇത് വെളിച്ചെണ്ണയിൽ വറുത്ത് കോരുക . Deep fry വേണമെന്നില്ല .

വറുത്ത പാത്രത്തിൽ തന്നെ ഇനി മസാല ഉണ്ടാക്കാം . ആദ്യം 2tbls ഇഞ്ചി അരിഞ്ഞതും വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് വഴറ്റുക . അതിലേക്ക് 3 സവാള അരിഞ്ഞത് 4 പച്ചമുളക് അരിഞ്ഞതും ചേർത്ത് നന്നായി ഇളക്കി വഴറ്റണം . ഇതിൽ 2 tbls വീതം മുളകുപൊടി ,മല്ലിപ്പൊടി . 1tsp വീതം മഞ്ഞൾപ്പൊടി, കുരുമുളക് പൊടി , ഗരം മസാലപ്പൊടി , ഉപ്പ് ആവശ്യത്തിന് ഇട്ട് പച്ച മണം മാറുന്നത് വരെ ഇളക്കുക . അതിലേക്ക് 1 തക്കാളി അരിഞ്ഞത് ചേർത്ത് വഴറ്റുക . ഇനി കുറച്ചു വെള്ളം ഒഴിച്ച് വേവിക്കുക . Gravy ആവുമ്പോൾ അതിൽ വറുത്ത് വച്ചിരിക്കുന്ന ചെമ്മീൻ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക . ചെമ്മീൻ റോസ്റ്റ് തെയ്യാർ….. കണ്ടില്ലേ എത്ര സിമ്പിൾ ആണെന്ന്…

Video കാണുന്നതിനായി……👇

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here