Home Pickle ഇന്നത്തെ റെസിപ്പി കുറച്ചു വ്യത്യസ്തമായ രീതിയിലുള്ള തക്കാളി അച്ചാർ റെസിപ്പി ആണ് തക്കാളിക്ക് വിലകുറവുള്ള സമയത്ത്...

ഇന്നത്തെ റെസിപ്പി കുറച്ചു വ്യത്യസ്തമായ രീതിയിലുള്ള തക്കാളി അച്ചാർ റെസിപ്പി ആണ് തക്കാളിക്ക് വിലകുറവുള്ള സമയത്ത് ഇതുപോലെ തയ്യാറാക്കി വയ്ക്കുകയാണെങ്കിൽ 6 മാസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ പറ്റുമോ ചൂട് ചോറ് കൂടെയോ ദോശ ഇഡ്ഡലി എല്ലാത്തിനും കൂടി കിടിലൻ കോമ്പിനേഷനാണ്. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും.

തക്കാളി അച്ചാർ

ഇന്നത്തെ റെസിപ്പി കുറച്ചു വ്യത്യസ്തമായ രീതിയിലുള്ള തക്കാളി അച്ചാർ റെസിപ്പി ആണ് തക്കാളിക്ക് വിലകുറവുള്ള സമയത്ത് ഇതുപോലെ തയ്യാറാക്കി വയ്ക്കുകയാണെങ്കിൽ 6 മാസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ പറ്റുമോ ചൂട് ചോറ് കൂടെയോ ദോശ ഇഡ്ഡലി എല്ലാത്തിനും കൂടി കിടിലൻ കോമ്പിനേഷനാണ്

ഈ സിമ്പിൾ തക്കാളി അച്ചാർ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം അതിനു വേണ്ടി ഞാൻ ഇവിടെ അരക്കിലോ തക്കാളി കഴുകി വൃത്തിയാക്കി തുടച്ച് എടുത്തിട്ടുണ്ട്, ഒരു നാരങ്ങാ വലുപ്പത്തിൽ പുളിയും കൂടി എടുക്കണം
ഇനി തക്കാളി ചെറുതായി അരിഞ്ഞ് എടുക്കാം, അതിലേക്ക് ഈ പുളിയും കൂടെ ചേർത്ത് അടുപ്പത്തുവെച്ച് വേവിച്ച് എടുക്കാം
വെള്ളം വറ്റുന്നതുവരെ കുക്ക് ചെയ്യു്ക

അതിനുശേഷം സ്റ്റ് ഓഫ് ചെയ്തു കൊടുക്കാം
ഇനി തണുത്തതിനുശേഷം ഒരു മിക്സിയുടെ ജാർ ലേക്ക് മാറ്റുക അതിലേക്ക് നാല് ടേബിൾ സ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ ഉലുവാപ്പൊടി ഒന്നര ടേബിൾ സ്പൂൺ ഉപ്പ്, പത്ത് അല്ലി വെളുത്തുള്ളി ചേർത്ത് നന്നായി അരച്ചെടുക്കുക
ശേഷം വേറെ ഒരു പാത്രം അടുപ്പത്ത് വെച്ചു കൊടുക്കാം, പാത്രം ചൂടായതിനു ശേഷം അതിലേക്ക് എണ്ണയൊഴിച്ചു കൊടുക്കാം ഞാനിവിടെ എള്ളെണ്ണയാണ് ഉപയോഗിച്ചിരിക്കുന്നത്, 175 എംഎൽഎ കപ്പിന് ഒരു കപ്പ് എണ്ണയാണ് ഒഴിച്ചു കൊടുത്തത് എണ്ണ ചൂടാകുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ കടുക് ഒരു ടീസ്പൂൺ ചെറിയ ജീരകം ചേർത്ത് പൊട്ടിക്കാം
ശേഷം പത്ത് അല്ലി വെളുത്തുള്ളി ഉണക്കമുളക് കറിവേപ്പില ചേർത്ത് ഫ്രൈ ചെയ്യുക ഇനി അതിലേക്ക് നേരത്തെ അരച്ച് മാറ്റിവച്ചിരുന്ന തക്കാളിയുടെ കൂട്ടും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം
ഇത്രയേ ഉള്ളൂ സിമ്പിൾ ആൻഡ് കിടിലൻ തക്കാളി അച്ചാർ റെഡി

വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here