Home Break fast പൊറോട്ടയെക്കാൾ രുചിയുള്ള പാൽ പൊറോട്ട. വീശി അടിക്കാതെ തന്നെ രുചിയും മയവുമുള്ള പാൽ പൊറോട്ട തയ്യാറാക്കാം…...

പൊറോട്ടയെക്കാൾ രുചിയുള്ള പാൽ പൊറോട്ട. വീശി അടിക്കാതെ തന്നെ രുചിയും മയവുമുള്ള പാൽ പൊറോട്ട തയ്യാറാക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

പാൽ പൊറോട്ട

ചേരുവകൾ

1.മൈദ/ ഗോതമ്പ് പൊടി -രണ്ടു കപ്പ്
2.മുട്ട- ഒന്ന്
3.പാല്- ഒരു കപ്പ്
4.പഞ്ചസാര- ഒരു ടേബിൾസ്പൂൺ
5.ഉപ്പ് -ആവശ്യത്തിന്
6.നെയ്യ് – 1 ടേബിൾസ്പൂൺ
7.പാൽപ്പൊടി -രണ്ട് ടേബിൾ സ്പൂൺ
8.നെയ്യ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒന്നു മുതൽ ആറു വരെയുള്ള ചേരുവകൾ നന്നായി കുഴച്ചെടുക്കുക . പാല് അൽപാൽപമായി ചേർത്തു കുഴയ്ക്കണം.നല്ല മയത്തിൽ കുഴച്ചതിന് ശേഷം അരമണിക്കൂർ മൂടിവെക്കുക .

കുഴച്ച മാവിൽ നിന്നും നാരങ്ങാ വലുപ്പത്തിലുള്ള ഉരുളകൾ എടുത്ത് ചപ്പാത്തി പോലെ പരത്തുക. ഇതിൽ അൽപം നെയ്യ് പുരട്ടി അല്പം പാൽ പൊടി വിതറുക.

നാലു വശത്തുനിന്നും ചതുരാകൃതിയിൽ മടക്കുക .
വീണ്ടും കനം കുറച്ചു പരത്തി ദോശക്കല്ലിൽ ചുട്ടെടുക്കുക. അല്പം നെയ്യോ ബട്ടറോ പുരട്ടി ചുട്ടെടുത്താൽ രുചി കൂടും

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here