Home Recipes ഹായ് ഇന്ന് നമുക്ക് വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ നല്ല രുചികരമായ ഒരു അടിപൊളി പലഹാരം...

ഹായ് ഇന്ന് നമുക്ക് വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ നല്ല രുചികരമായ ഒരു അടിപൊളി പലഹാരം ആയിട്ടാണ് വന്നിരിക്കുന്നത്. കാണുമ്പോൾ നമ്മുടെ ഏലാഞ്ചി യുടെ ലുക്ക് ഉണ്ടെങ്കിലും ഇത് കുറച്ച് വ്യത്യസ്തമായിട്ടാണ് തയ്യാറാക്കിയിട്ടുള്ളത്…

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വീട്ടിൽ വിരുന്നുകാർ ഒക്കെ വരുമ്പോൾ കൊടുക്കാൻ പറ്റിയ ഒരു കിടിലൻ പലഹാരമാണ്.

ചേരുവകൾ :

അരിപ്പൊടി – ഒരു കപ്പ്
മൈദ – അര കപ്പ്
ശർക്കര നീര് – മൂന്ന് ടീസ്പൂൺ
വെള്ളം – ഒന്നര കപ്പ്
ഉപ്പ് -ആവശ്യത്തിന്
നെയ്യ് – ഒരു ടീസ്പൂൺ
ഏലക്ക – രണ്ടെണ്ണം
കറുവപ്പട്ട -ഒരെണ്ണം
തേങ്ങ- ഒരു കപ്പ്
ശർക്കര – അര കപ്പ്
വറ്റിച്ചെടുത്ത പാൽ- ഒന്നര കപ്പ് പാല് ചെറിയ തീയിൽ
20 -25 മിനിറ്റ് തിളപ്പിച്ച് കാൽകപ്പ് ആക്കി എടുക്കുക.

ഉണ്ടാക്കുന്ന വിധം :

ഒരു പാത്രം എടുത്ത് അതിലേക്ക് അരി പൊടിയും മൈദയും ശർക്കര നീരും ഉപ്പും വെള്ളവും ചേർത്ത് കട്ട ഇല്ലാത മാവ് തയ്യാറാക്കി എടുക്കാം. ഇനി ഇത് ഒരു 15 മിനിറ്റ് നേരം മാറ്റിവെക്കുക.
ഇനി ഒരു പാൻ എടുത്ത് അതിലേക്ക് നെയ്യ് ഒഴിച്ച് അത് ചൂടാകുമ്പോൾ അതിലേക്ക് ഏലക്കായും കറുവപ്പട്ടയും ഇട്ട് മൂപ്പിച്ചെടുക്കുക. പിന്നെ അതിലേക്ക് ചിരകിയ തേങ്ങ എടുത്ത് രണ്ട് മിനിറ്റ് നേരം വറുത്തെടുക്കുക.

ഇനി അതിലേക്ക് ഉരുക്കി വച്ചിട്ടുള്ള ശർക്കര കൊടുക്കുക. ( അരകപ്പ് ശർക്കര കാൽ കപ്പ് വെള്ളത്തിൽ ഉരുക്കി എടുക്കുക ). എന്നിട്ട് നല്ലതുപോലെ ഇളക്കുക. ഇനി ഇതിലേക്ക് വറ്റിച്ചെടുത്ത പാല് ചേർത്ത് കൊടുക്കാം. ഈ പാൽ ചേർത്ത് കൊടുക്കണം എന്ന് നിർബന്ധമില്ല പക്ഷേ ചേർത്തു കൊടുത്തിട്ടുണ്ടെങ്കിൽ രുചി കൂടും. ഇതിൽ വെള്ളത്തിന്റെ അംശം ഒക്കെ വറ്റുമ്പോൾ ഫാനിൽ നിന്നും വിട്ടു പോരുന്ന പരുവമാകും. അപ്പോൾ തീ കെടുത്താം.

ഇനി നമ്മൾ മാറ്റിവച്ചിരുന്ന മാവെടുത്ത് നല്ലതുപോലെ ഇളക്കിയതിനുശേഷം ഒരു പാനിൽ ഒരു തവി മാവ് ഒഴിച്ച് വളരെ കട്ടികുറഞ്ഞ ദോശ ആയിട്ട് പരത്തിയെടുക്കുക. ചെറിയ തീയിൽ ഇട്ട് വേവിച്ചെടുക്കുക. ദോശ നന്നായി വെന്തുവരുമ്പോൾ അതിലേക്ക് നമ്മൾ നേരത്തെ തയ്യാറാക്കി വെച്ചിട്ടുള്ള തേങ്ങ കൊണ്ടുള്ള കൂട്ട് കുറച്ച് ചേർക്കുക. എന്നിട്ട് മടക്കി എടുക്കാം. അങ്ങനെ നമ്മളുടെ സ്വാദിഷ്ടമായ പലഹാരം റെഡി…

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here