വട്ടയപ്പം
ചേരുവകൾ
1cup നുറുക്കു ഗോതമ്പ്
1/4 cup അരിപ്പൊടി
1/2 cup ശർക്കര
2 tbsp പഞ്ചസാര
1/4 tsp yeast
1/2 tsp ഏലയ്ക്കാപ്പൊടി
1 tsp നെയ്യ്
1 എത്തപ്പഴം
3/4 cup തേങ്ങ ചിരകിയത്
1 tbsp ചോറ്
5 tbsp വെള്ളം
ഒരു നുള്ള് ഉപ്പ്
തയ്യാറാക്കന്ന വിധം
നുറുക്കു ഗോതമ്പ് കഴുകിയതിനു ശേഷം നാല് മണിക്കൂർ കുതിരാൻ വെക്കുക. കുതിർന്നതിനു ശേഷം വെള്ളം ഊറ്റി കളഞ്ഞ് ഒരു മിക്സിയുടെ ജാറിൽ ഇട്ടുകൊടുക്കുക. ഇതിലോട്ട് ചോറും യീസ്റ്റും ഉപ്പും 1/2 cup ശർക്കര 5 tbsp വെള്ളത്തിൽ തിളപ്പിച്ച് അരിച്ചെടുത്തതും കൂടി ചേർത്ത് അരച്ചെടുക്കുക
ഇതിലോട്ട് അരിപ്പൊടി ചേർത്ത് ഇളക്കുക. ഇത് ഒന്ന് പൊങ്ങാൻ വേണ്ടി ഒരു മൂന്നര മണിക്കൂർ വെക്കുക. ഒരു പാനിൽ നെയ്യ് ഒഴിച്ച് തേങ്ങയും ചെറുതായി മുറിച്ച ഏത്തപ്പഴവും പഞ്ചസാരയും ഇട്ട് വയട്ടി എടുത്ത് തണുക്കാൻ വേണ്ടി വെക്കുക.
മാവ് നന്നായി പൊങ്ങിയതിനു ശേഷം ഇതിലോട്ട് വയട്ടിയെടുത്ത ingredient ഉം ഏലയ്ക്കാപ്പൊടിയും ചേർത്ത് മിക്സ് ചെയ്തിട്ട് ഒരു പാത്രത്തിൽ ഒഴിച്ചു കൊടുത്ത് ഇരുപത് minute ആവിയിൽ വെച്ച് വേകിച്ചെടുക്കുക. നമ്മുടെ വട്ടയപ്പം തയ്യാർ. എല്ലാവരും ഒന്ന് try ചെയ്ത് നോക്കണേ…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.