കൂൺ ഫ്രൈ
ചേരുവകൾ
കൂൺ – ½ kg
വെളുത്തുള്ളി – നാല് അല്ലി
കുരുമുളകുപൊടി – ഒന്നര ടീസ്പൂൺ
മൈദ – ½ കപ്പ്
വെള്ളം – ½ കപ്പ്
മുട്ട – ഒന്ന്
ബ്രഡ് ക്രമ്പ്സ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കൂൺ ചെറിയ കഷണങ്ങളായി മുറിച്ച് ഉപ്പു ചേർത്ത് ഒരു അര മണിക്കൂർ മാറ്റി വയ്ക്കുക
മൈദ, വെള്ളം, ഉപ്പ്, മുട്ട, കുരുമുളകുപൊടി, വെളുത്തുള്ളി ചതച്ചത് എന്നിവ കട്ടകൾ ഇല്ലാതെ നന്നായി യോജിപ്പിച്ച് വെക്കുക
അരമണിക്കൂറിനുശേഷം കൂൺ എടുത്ത് ബാറ്ററിൽ മുക്കി ബ്രെഡ് ക്രമ്പ്സ് കൊണ്ട് കോട്ട് ചെയ്ത മാറ്റിവയ്ക്കുക.
എല്ലാം ഇതുപോലെ ചെയ്തതിനുശേഷം ഒരു പാനിൽ എണ്ണ ചൂടാക്കുക.
എണ്ണ നന്നായി ചൂടായി അതിനുശേഷം തയ്യാറാക്കിവച്ചിരിക്കുന്ന കൂൺ എല്ലാം ചെറു തീയിൽ വറുത്തു കോരിയെടുക്കുക
നമ്മുടെ രുചികരമായ കൂൺ ഫ്രൈ ഇവിടെ റെഡിയായി ആയി…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.