Home Recipes അവൽ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ചെയ്ത് നോക്കൂ….വളരെ എളുപ്പത്തിൽ healthy ആയ ഒരു പലഹാരം…2 ആഴ്ചയോളം...

അവൽ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ചെയ്ത് നോക്കൂ….വളരെ എളുപ്പത്തിൽ healthy ആയ ഒരു പലഹാരം…2 ആഴ്ചയോളം പുറത്തു വെച്ചാലും കേടാവില്ലട്ടോ. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

അവൽ വിളയിച്ചത് –

അവൽ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ചെയ്ത് നോക്കൂ….വളരെ എളുപ്പത്തിൽ healthy ആയ ഒരു പലഹാരം…2 ആഴ്ചയോളം പുറത്തു വെച്ചാലും കേടാവില്ലട്ടോ

ചേരുവകൾ:-

അവൽ-1 1/2 കപ്പ്
തേങ്ങ ചിരവിയത് -1 1/2 കപ്പ്
ശർക്കര -150 g
പൊട്ടുകടല -1/4 കപ്പ്
കറുത്ത എള്ള്‌-1 TbSp
അണ്ടിപ്പരിപ്പ് -2 TbSp
ഏലക്ക പൊടി -1/2 TSp
നെയ്യ് -1 1/2 TbSp

പാകം ചെയ്യുന്ന വിധം:-

അവൽ ചെറുതായി ചൂടാക്കിയെടുക്കുക…പാനിൽ നെയ്യൊഴിച്ചു അണ്ടിപ്പരിപ്പ്,പൊട്ടുകടല,എള്ള്‌ എന്നിവ വറുത്തു മാറ്റി വെക്കുക…
ശർക്കര അല്പം വെള്ളം ഒഴിച്ചു അലിയുമ്പോൾ അരിച്ചെടുക്കുക…ശർക്കരപ്പാനി വീണ്ടും പാനിലൊഴിച്ചു തിളപ്പിച്ച് തേങ്ങ ചേർത്തു നന്നായി വരട്ടിയെടുക്കുക…അടുപ്പിൽ നിന്നും വാങ്ങി അവൽ,വറുത്തു വെച്ച അണ്ടിപ്പരിപ്പ്,പൊട്ടുകടല,എള്ള്‌ ചേർത്തു നന്നായി യോജിപ്പിക്കുക …

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here