കോളിഫ്ലവർ ഫ്രൈ .
Hi Guys,
ഒരു കിടിലം സ്നാക്ക് ആണ് ഇന്ന് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. നല്ല മൊരിഞ്ഞ കോളിഫ്ലവർ ഫ്രൈ .
തയ്യാറാക്കേണ്ട വിധം.
അതിനായിട്ടു നല്ല ചെറുതായിട്ട് അരിഞ്ഞ കോളിഫ്ലവർ നല്ല തിളച്ച വെള്ളത്തിൽ 5 മിനിറ്റ് മാറ്റിവെക്കണം വെള്ളത്തിൽ മഞ്ഞപ്പൊടിയും ഉപ്പും ഇടാൻ മറക്കരുത്. 5 മിനിറ്റ് കഴിഞ്ഞു നല്ലപോലെ കഴുകി എടുക്കാം. ശേഷം നമുക്ക് ഒരു മസാലകൂട്ടുണ്ടാക്കാം അതിനായിട്ടു ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ,കുരുമുളകുപൊടി, മഞ്ഞപ്പൊടി, മല്ലിപൊടി, കാശിമിരി മുളകുപൊടി, ഗരം മസാല, സോയ സോസ് ,ടൊമാറ്റോ സോസ് എല്ലാം കൂടി നല്ലപോലെ മിക്സ് ചെയ്തെടുക്കണം. പിന്നെ ചേർക്കേണ്ടത് മൈദയും കോൺഫ്ളോറും റവയും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കണം. ശേഷം കോളിഫ്ലവർ ചേർത്ത് അരമണിക്കൂർ മാറ്റിവെക്കണം. ശേഷം ഒരു പാൻ വെളിച്ചെണ്ണയൊഴിച്ചു എണ്ണ ചൂടായിവരുമ്പോൾ കോളിഫ്ലവർ ഇട്ടു നല്ലപോലെ ഫ്രൈ ചെയ്തെടുക്കാം .നല്ല മൊരിഞ്ഞ കോളിഫ്ലവർ റെഡി.
INGREDIANTS
Cauliflower : 1 No
Ginger – Garlic Paste : 2 Tsp
Turmeric Powder : 1/2 Tsp
Kashmiri Chilly : 2 1/2 Tbsp
Pepper : 1 Tsp
Garam masala : 1 Tbsp
Coriander Powder : 1 Tsp
Maida : 2 Tbsp
Cornflour : 2 Tbsp
Rava / Semolina : 1 Tbsp
Lemon : 1/2 Piece
Soya Sauce : 2 Tbsp
Tomato Sauce : 3 Tbsp
Salt & Oil
Pls click the link
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.