പലഹാരങ്ങൾ ഏതൊക്കെ വന്നാലും ബോണ്ടയോട് മലയാളികൾക്കുള്ള ഇഷ്ടം ഒന്ന് വേറെ തന്നെയാണ്.ഉണ്ടംപൊരി, പഴക്കേക്ക്, ഗുണ്ട്, കായപ്പം ഓരോ നാടുകളിലും ഓരോ പേരാണ്. പേര് ഏത് ആയാലും രുചിയിൽ മുന്നിൽ ആണ് ബോണ്ട..
ചേരുവകൾ
പാളയംകോടൻ പഴം – 4
ഗോതമ്പുപൊടി – ഒരു കപ്പ്
പഞ്ചസാര -കാൽ കപ്പ്
ഏലക്ക -നാല്
തേങ്ങ കൊത്ത്- രണ്ട് ടേബിൾസ്പൂൺ
നെയ്യ് -ഒരു ടീസ്പൂൺ
വെളിച്ചെണ്ണ- വറുക്കാൻ ആവശ്യത്തിന്
ബേക്കിംഗ് സോഡ -കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
പഞ്ചസാര ഏലക്ക ചേർത്ത് പൊടിച്ചെടുക്കുക. ഇതിലേക്ക് പഴം ചേർത്ത് അരച്ചെടുക്കണം.(റോബസ്റ്റ വേണമെങ്കിലും ഉപയോഗിക്കാം) ബേക്കിംഗ് സോഡ ചേർത്ത് ഒന്നുകൂടി അരയ്ക്കുക.
ഇത് ഒരു വലിയ ബൗളിലേക്ക് മാറ്റിയ ശേഷം ഗോതമ്പുപൊടി കുറേശ്ശെയായി ചേർത്ത് ഇളക്കുക.വെള്ളം ഒട്ടും ചേർക്കരുത് പഴത്തിനെ നീരിൽ തന്നെ ഗോതമ്പുപൊടി കുഴച്ചെടുക്കണം. ചപ്പാത്തി മാവ് നേക്കാൾ അല്പം കൂടി അയവിൽ വേണം കുഴച്ച് എടുക്കാൻ.
കനം കുറച്ച് അരിഞ്ഞ തേങ്ങാക്കൊത്ത് ബ്രൗൺ നിറത്തിൽ വറുത്തെടുക്കുക.
ചൂടാറുമ്പോൾ തയ്യാറാക്കിവെച്ച മാവിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് ഒരു 10 മിനിറ്റ് അടച്ചു വെയ്ക്കുക.
ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കുക. നന്നായി ചൂടായതിനു ശേഷം തീ കുറയ്ക്കുക. തയ്യാറാക്കിയ മാവിൽ നിന്നും നാരങ്ങാ വലുപ്പത്തിലുള്ള ഉരുളകൾ എണ്ണയിലിട്ട് വറുത്തുകോരുക.
ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റണം. രുചികരമായ ബോണ്ട തയ്യാർ.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.