കൂന്തൽ റെസിപ്പി
തയ്യാറാക്കുന്ന വിധം ചേരുവകളും
കൂന്തൽ ഒന്നുകിൽ 3 മിനിറ്റു യിൽ വേവിച്ചു എടുക്കണം അല്ലെങ്കിൽ 30 മിനിറ്റിൽ കൂടുതൽ ഇതിന് ഇടയിൽ ഉള്ള വേവ് റബര് പോലെ ആകും .
കൂന്തൽ – 1.50 kg
എരിവുള്ള മുളക് പൊടി – 1 ടീസ്പൂൺ
മഞ്ചൽ പൊടി – 1/4 teaspoon
ഉപ്പ് – 1 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾ സ്പൂണ്
കുടംപുളി -3 ചെറുത്
നന്നായി കഴുകിയ കൂന്തൽ ഇത്രയും ചേരുവകൾ ചേർത് നന്നായി തിരുമ്മി ഒരു ചട്ടിയിൽ 30 മിനിറ്റുൽ കൂടുതൽ വേവിക്കണം . വെന്തു കഴ്യിയുമ്പോൾ വെള്ളം വറ്റിച്ചു എടുക്കുക .
ഉള്ളി – 8-10
വെളുത്തുളളി -6 എണ്ണം
ചതച്ച മുളക് – 1/2 ടേബിൾസ്പൂൺ
കാശ്മീരി മുളകു പൊടി – 1 teaspoon
ചിരണ്ടിയ തേങ്ങ – 1 cup
ഇത് നന്നായി ചതച്ചു വെക്കുക . ഒരു പാത്രം ചൂടായി കഴ്യി യുമ്പോൾ 3 ടേബിൾസ്പൂൺ എണ്ണ ഒഴ്യി കുക . എണ്ണ ചൂടായി കഴ്യി യുമ്പോൾ അതിൽ ചതച്ച ഉള്ളി വെളുത്തുളളിയും കറിവേപ്പില ഇട്ട് ബ്രൗൺ നിറം ആകുന്ന വരെ മൂപ്പിക്കുക .
ഇതിൽ ചതച്ച മുളകും മുളകുപൊടിയും ഇട്ട് ചെറുതായി ഒന്ന് ഇളക്കുക . ഇതിൽ തേങ്ങ ഇട്ട് ഒരു മിനിറ്റു മൂപ്പിക്കുക . ഇതിൽ വേവിച്ചു വെച്ചിരിക്കുന്ന കൂന്തൽ ഇട്ട് ഒരു 3 മിനിറ്റു മൂപ്പികുക . ഇനി ഇത് വിളമ്പുന്ന പത്രത്തിലേക്ക് മാറ്റാം .
കൂന്തൽ ക്ളീൻ ചെയ്യുന്നതും കുക്ക് ചെയ്യുന്ന വീഡിയോ യൂട്യൂബ് യിൽ അപ്ലോഡ് ചെയ്തിട്ടുണ്ട് ( youtube യിൽ sheena mathew – Kerala kitchen എന്ന് സെർച്ച് ചെയ്താൽ മതി )
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.