ലഡു
ചേരുവകൾ
കടലമാവ് – 2 കപ്പ്
ഉപ്പ് – കാൽ സ്പൂൺ
നെയ്യ് – 2 സ്പൂൺ
പഞ്ചസാര – 1 കപ്പ്
വെള്ളം – 1കപ്പ്
ഫുഡ് കളർ – ആവശ്യത്തിന്
ഉണക്കമുന്തിരി – 50 ഗ്രാം
ഓയിൽ – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
2 കപ്പ് കടല മാവെടുത്ത് നന്നായി അരിക്കുക. ഇനി ഇതിലേക്ക് ഉപ്പ് ചേർത്ത് വെള്ളം ചേർത്ത് ദോശമാവിന്റെ പരുവത്തിൽ കലക്കിയെടുക്കുക. ഇനി ഇതിലേക്ക് ഫുഡ് കളർ ചേർത്ത് ഇളക്കുക.
ഇനി ഒരു പാനിലേക്ക് ആവശ്യത്തിന് ഓയിൽ ഒഴിച്ച് എണ്ണ ചൂടായതിനു മുകളിൽ ഓട്ടതവി വെച്ച് മുകളിലേക്ക് മാവ് കോരിയൊഴിച്ച് ലഡു ഉണ്ടാക്കുന്നതിനാവശ്യമായ ബൂന്ദി വറുത്തു കോരിയെടുക്കുക. ഇനി ഒരു പാത്രത്തിൽ ഒരു കപ്പ് പഞ്ചസാരയെടുത്ത് അരകപ്പ് വെള്ളം ചേർത്ത് നന്നായി പാനിയാക്കുക കുറുകി തിളച്ചു വരുന്ന പരുവമാകുമ്പോൾ ബൂന്ദി അതിലേക്കിട്ട് ഇളക്കിയെടുക്കുക.
ഇനി 2 സ്പൂൺ നെയ്യൊഴിച്ച് ഉണക്കമുന്തിരി മൂപ്പിച്ച് ഇതിലേക്ക് ഒഴിച്ച് . ചെറു ചൂടോടെ ഇത് ലഡുവിന്റെ പാകത്തിന് ഉരുട്ടിയെടുക്കുക.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.