സേമിയ ഫ്രൂട്ട് സാലഡ്
ആവശ്യമായ ചേരുവകൾ
* പാൽ – 1/2 ലിറ്റർ
* അരിപ്പൊടി – 1 ടേബിൾസ്പൂൺ
* വറുത്ത സേമിയ – 1/4 കപ്പ്
* പഞ്ചസാര – 3 ടേബിൾസ്പൂൺ
* ഹോർലിക്സ് പൊടി – 10 രൂപ പാക്കറ്റ് (ഓപ്ഷണൽ)
* ആപ്പിൾ – 1 (തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കിയത്)
* ചെറുപഴം – 2 (ചെറിയ കഷ്ണങ്ങളാക്കിയത് – ഏതു പഴവും ഉപയോഗിക്കാം)
* മാതളനാരങ്ങ (പോംഗ്രനേറ്റ്) – 1 അല്ലികൾ അടർത്തിയെടുത്തത്
* മുന്തിരിങ്ങ – 3/4 കപ്പ്
* ഉണക്കമുന്തിരി – ആവശ്യത്തിന്
* ട്യൂട്ടി ഫ്രൂട്ടി, നട്സ്, ഡ്രൈ ഫ്രൂട്സ് – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
* പാൽ തിളപ്പിച്ച് അരിപ്പൊടി ചേർത്ത് മിക്സ് ചെയ്തു കുറുകിത്തുടങ്ങുമ്പോൾ സേമിയ ചേർത്ത് വേവിച്ചു പഞ്ചസാര ചേർത്ത് മിക്സ് ചെയ്തു ഹോർലിക്സ് പൊടി ചേർത്ത് കട്ട കെട്ടാതെ ഇളക്കിച്ചേർത്തു കുറുകിയാൽ തീ അണച്ച് ചൂടാറാൻവേണ്ടി മാറ്റി വെക്കുക
* ഒരു ബൗളിലോട്ടു ആപ്പിൾ, ചെറുപഴം, പോംഗ്രനേറ്റ്, മുന്തിരി, ഉണക്കമുന്തിരി എന്നിവ മിക്സ് ചെയ്തു മാറ്റി വെക്കുക
* സെർവിങ് ഗ്ലാസ്സിലോട്ടു കുറച്ചു ഫ്രൂട്സ് മിക്സ്, സേമിയ മിക്സ് എന്നിവ വെവ്വേറെ പല ലയറുകളാക്കി ഫ്രിഡ്ജിൽ വച്ച് 6 മണിക്കൂർ (മിനിമം) വച്ച് സെറ്റ് ചെയ്തെടുക്കുക
* ആവശ്യത്തിന് ട്യൂട്ടി ഫ്രൂട്ടി, നട്സ് ,ഡ്രൈ ഫ്രൂട്സ് എന്നിവ ചേർത്ത് അലങ്കരിച്ചു കഴിക്കാവുന്നതാണ്. തണുത്ത സേമിയ ഫ്രൂട്സ് സാലഡ് റെഡി
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.