Home Drink ഹായ് ഇന്ന് നമുക്ക് നല്ലൊരു കിടിലൻ ഷേക്ക് ഉണ്ടാക്കാം. നല്ലൊരു ഹെൽത്തി മിൽക്ക് ഷേക്ക് ആണിത്....

ഹായ് ഇന്ന് നമുക്ക് നല്ലൊരു കിടിലൻ ഷേക്ക് ഉണ്ടാക്കാം. നല്ലൊരു ഹെൽത്തി മിൽക്ക് ഷേക്ക് ആണിത്. കുട്ടികൾക്കൊക്കെ കൊടുക്കാൻ പറ്റിയ നല്ല ഒരു ഡ്രിങ്ക് ആണ്. എല്ലാവരും ട്രൈ ചെയ്തുനോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും ഇഷ്ടമായൽ ലൈക്ക് ചെയ്യാനും share ചെയ്യാനും മറക്കല്ലേ.

ഷേക്ക്

ഹായ് ഇന്ന് നമുക്ക് നല്ലൊരു കിടിലൻ ഷേക്ക് ഉണ്ടാക്കാം. നല്ലൊരു ഹെൽത്തി മിൽക്ക് ഷേക്ക് ആണിത്. കുട്ടികൾക്കൊക്കെ കൊടുക്കാൻ പറ്റിയ നല്ല ഒരു ഡ്രിങ്ക് ആണ്.

ചേരുവകൾ :

പാൽ – ഒന്നേകാൽ കപ്പ്
കശുവണ്ടി -പത്തെണ്ണം
ബദാം – പത്തെണ്ണം
ഈന്തപ്പഴം – അഞ്ചെണ്ണം
പഞ്ചസാര / തേൻ – മധുരം അനുസരിച്ച്
റോസ് എസ്സൻസ് / റോസ് വാട്ടർ/ റോസ് സിറപ്പ് / ഏലക്ക പൊടി – ആവശ്യമനുസരിച്ച്
ഐസ് – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം :

ആദ്യം തന്നെ കശുവണ്ടിയും ഈന്തപ്പഴവും ബദാമും കുറച്ചു വെള്ളത്തിൽ ഒരു മണിക്കൂർ നേരം കുതിർക്കാൻ വയ്ക്കുക. കുതിർത്തശേഷം ഈന്തപ്പഴം കുരു ഉണ്ടെങ്കിൽ അതൊക്കെ മാറ്റിയെടുക്കുക. ഒരു മിക്സിയുടെ ജാർ എടുത്ത് ഈന്തപ്പഴവും ബദാമും കശുവണ്ടിയും കാൽകപ്പ് നല്ല തണുത്ത പാലിൽ അരച്ചെടുക്കുക. ഇനി ഇതിലോട്ട് ആവശ്യത്തിന് പഞ്ചസാരയും ഒരു കപ്പ് നല്ല തണുത്ത പാലും റോസ് സിറപ്പ് ( റോസ് സിറപ്പ് ഇല്ലെങ്കിൽ പകരം ഏലയ്ക്കാപൊടി ചേർത്താലും മതി ). കുറച്ച് ഐസും ചേർത്ത് കൊടുക്കുക. എന്നിട്ട് എല്ലാം കൂടെ നല്ലപോലെ അടിച്ചെടുക്കുക. അങ്ങനെ നമ്മുടെ ഹെൽത്തി മിൽക്ക് ഷേക്ക് തയ്യാർ.🙂

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here