നല്ലൊരു പാൽ ചായ എങ്ങിനെ തയ്യാറാക്കാം
ചേരുവകൾ (മൂന്ന് ഗ്ലാസ്സ് ചായക്ക്)
പാല് -രണ്ട് കപ്പ്
വെള്ളം- ഒരു കപ്പ്
തേയില 3 ടേബിൾ സ്പൂൺ
പഞ്ചസാര- 2 ടേബിൾസ്പൂൺ
ഇഞ്ചി -ഒരു ചെറിയ കഷണം
ഏലയ്ക്ക-4
തയ്യാറാക്കുന്ന വിധം
ആദ്യം വെള്ളം തിളപ്പിക്കുക.ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചിയും ചതച്ച ഏലക്കയും ചേർത്ത് അടച്ചുവെച്ച് മൂന്നു മിനിറ്റ് തിളപ്പിക്കുക.
നന്നായി തിളച്ചു കഴിയുമ്പോൾ തേയില ഇട്ട് യോജിപ്പിച്ച ശേഷം തീ ഓഫ് ചെയ്ത് അടച്ചുവയ്ക്കുക (തേയില ഒരു മിനിറ്റിൽ കൂടുതൽ തിളപ്പിക്കരുത്. കൂടുതൽ തിളപ്പിച്ചാൽ തേയിലയുടെ ചവർപ്പ് രുചി ചായ യിലേക്ക് ഇറങ്ങും)
മറ്റൊരു പാത്രത്തിൽ പാല്, പഞ്ചസാര ചേർത്ത് തിളപ്പിക്കുക. നന്നായി തിളച്ചു തുടങ്ങുമ്പോൾ നേരത്തെ തയ്യാറാക്കി വെച്ച തേയില വെള്ളം അരിച്ച് പാലിലേക്ക് ഒഴിക്കുക.
ചെറിയ ചൂടിൽ 3 മിനിറ്റ് വെച്ച ശേഷം തീ ഓഫ് ചെയ്യാം.
ചായ നന്നായി പതപ്പിച്ച് ഒഴിക്കുക.രുചികരമായ പാൽചായ തയ്യാർ…
ഏലയ്ക്കയുടെയും ഇഞ്ചിയടെയും രുചി ഇഷ്ടമല്ലാത്തവർക്ക് അത് ഒഴിവാക്കാം. ചായ തയ്യാറാക്കുമ്പോൾ എപ്പോഴും പാലും തേയിലയും വേറെ വേറെ തിളപ്പിക്കണം. പഞ്ചസാരയുടെയും തേയിലയുടെയും അളവ് അവരവരുടെ രുചിക്ക് അനുസരിച്ച് മാറ്റം വരുത്താം.
വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.