കണ്ണി മാങ്ങ അച്ചാർ
തയ്യാറാക്കുന്ന വിധം
കണ്ണി മാങ്ങ കഴുകി വൃത്തിയാക്കി
തുടച്ച് ഒരു ഭരണിയിൽ കല്ലുപ്പ് ചേർത്ത്
സൂക്ഷിക്കുക.പരപ്പുള മൺചട്ടിയിൽ എളളണ്ണ ഒഴിച്ച്
കടുക്, ഉലുവ, വറ്റൽ മുളക്, കറിവേപ്പില
ഇട്ട് പൊട്ടികഴിഞ്ഞാൽ ഇഞ്ചി, വെളുത്തുള്ളി
ചേർത്ത് വഴറ്റി മുളക് പൊടി, മഞ്ഞൾ പൊടി ,കായ പൊടി, ഉലുവ പൊടി
ചേർത്ത് ചൂടാക്കി തീ അണക്കുക.
അതിലേക്ക് കണ്ണി മാങ്ങയും അതിനോട് കൂടെയുള്ള
വെള്ളവും ചേർക്കുക..വേറെ ഉപ്പ് ചേർക്കേണ്ടതില്ല…
ഒരു കുഞ്ഞു കഷ്ണം ശർക്കര ചേർക്കാറുണ്ട്.
ഇത് സൂക്ഷിക്കുന്ന കുപ്പിയിൽ (ഭരണിയിൽ)
മുകളിലും കുറച്ചു എണ്ണ ചൂടാക്കി
ഒഴികകണം….
കേടുവരാതിരിക്കാൻ….
Instagram.com/thecooking_studioo
റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.