വാലൻന്റൈൻ കേക്ക്
ഹാർട്ട് ഷേപ്പ് മോൾഡില്ലാതെ ഏതൊരാൾക്കും ട്രൈ ചെയ്യാൻ പറ്റിയ അധിക ഡെക്കറേഷൻസ് ഒന്നുമില്ലാത്ത ഒരു സിമ്പിൾ വാലൻന്റൈൻ കേക്ക് ഓവനില്ലാതെ തയ്യാറാക്കാം ..
ചേരുവകൾ
മൈദ – 1 കപ്പ്
ബേക്കിംഗ് പൌഡർ – 1tsp
ഉപ്പ് – കാൽടീസ്പൂൺ
പഞ്ചസാര – അരക്കപ്പ്
ഓയിൽ – കാൽകപ്പ്
വാനില എസ്സെൻസ് – 1tsp
മുട്ട – 4 എണ്ണം
വൈറ്റ് കോമ്പൗണ്ട് ചോക്ലേറ്റ് – 1 കപ്പ്
വിപ്പിംഗ് ക്രീം – ഒന്നര കപ്പ്
റെഡ് ഫുഡ് കളർ – അരടീസ്പൂൺ
ഉണ്ടാകുന്ന വിധം
മൈദ ബേക്കിംഗ് പൌഡർ ഉപ്പ് നന്നായി അരിച്ചെടുക്കുക .മുട്ട എസ്സെൻസ് പഞ്ചസാര നന്നായി അടിച്ചെടുക്കുക .ഇതിലേക്കു ഓയിൽ ചേർത്തിളക്കി അരിച്ചുവെച്ച ഫ്ലോർ കുറേശ്ശെ ചേർത്തിളക്കുക .ഗ്രീസ് ചെയ്ത മോൾഡിലേക് ഒഴിച്ച് പ്രീ ഹീറ്റ് ചെയ്ത പാനിലേക് വെച്ച് 35 മിനുട്ട് ബേക് ചെയ്യുക .തണുത്തതിനു ശേഷം 3 ലയേഴ്സ് ആയി കട്ട് ചെയ്തു വെക്കുക .whipping cream നന്നായി സ്റ്റിഫ് ആയി വരുന്നത് വരെ ബീറ്റ് ചെയ്യുക .ബേസിൽ ഫസ്റ്റ് ലയർ വെച്ച് ഷുഗർ സിറപ്പ് ഒഴിക്കുക .ഇതിന്റെ മുകളിൽ ക്രീം വെക്കുക .എല്ലാ ലയറും ഇതുപോലെ വെക്കുക .ശേഷം കേക്കിന്റെ രണ്ട് സൈഡും കട്ട് ചെയ്യുക .ഇത് ഓപ്പോസിറ്റ് സൈഡിൽ വെച്ചുകൊടുത്തു heart shape akkuka .ക്രീം എല്ലാ ഭാഗത്തും കൊടുത്തു crumb coating ചെയ്യുക . അരമണിക്കൂറ് ഫ്രിഡ്ജിൽ വെക്കുക .ശേഷം ലാസ്റ് കോട്ടിങ് കൊടുത്തു ഐസിങ് ചെയ്യുക.വീണ്ടും ഫ്രിഡ്ജിൽ വെക്കുക . ഈ സമയം അരക്കപ്പ് വിപ്പിംഗ് ക്രീം ചൂടാക്കിയതിലേക് white ചോക്ലേറ്റ് ചേർത്ത് അലിയിച്ചെടുക്കുക .ഇതിലേക്കു റെഡ് ഫുഡ് കളർ ചേർത്ത് മിക്സ് ആകുക .ഇത് കേക്കിന്റെ മുകളിൽ ഒഴിച്ച് സെറ്റ് അകാൻ ഫ്രിഡ്ജിൽ വെക്കുക .നമ്മുടെ ഇഷ്ടത്തിനനുസരിച്ചു ഡെക്കറേഷൻസ് ചെയ്തു 4 മണിക്കൂറിനു ശേഷം കട്ട് ചെയ്യാം ..
വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.