Home Recipes വാലൻ്റൈൻ ദിനത്തിൽ ആപ്പിൾ കൊണ്ട് നല്ലൊരു മധുരം തയ്യാറാക്കാം .ആപ്പിൾ റോസ് എന്നും വാലൻ്റൈൻ റോസസ്...

വാലൻ്റൈൻ ദിനത്തിൽ ആപ്പിൾ കൊണ്ട് നല്ലൊരു മധുരം തയ്യാറാക്കാം .ആപ്പിൾ റോസ് എന്നും വാലൻ്റൈൻ റോസസ് എന്നും ഇതിന് പേരുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ് .

ആപ്പിൾ റോസ്

വാലൻ്റൈൻ ദിനത്തിൽ ആപ്പിൾ കൊണ്ട് നല്ലൊരു മധുരം തയ്യാറാക്കാം .ആപ്പിൾ റോസ് എന്നും വാലൻ്റൈൻ റോസസ് എന്നും ഇതിന് പേരുണ്ട്.

ചേരുവകൾ

ആപ്പിൾ- രണ്ട്
നാരങ്ങാനീര് -ഒരു ടേബിൾസ്പൂൺ
പഞ്ചസാര പൊടിച്ചത്-ഒരു ടേബിൾ സ്പൂൺ
കറുവപട്ട പൊടിച്ചത്- ഒരു ടീസ്പൂൺ
മൈദ -മുക്കാൽ കപ്പ്
ബട്ടർ- രണ്ടു ടേബിൾസ്പൂൺ
പഞ്ചസാര- ഒരു ടേബിൾസ്പൂൺ
ഉപ്പ്- ഒരു നുള്ള്
വെള്ളം- ആവശ്യത്തിന്
ജാം- ഒരു ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

മൈദയിലേക്ക് ബട്ടറും, ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും, ഒരു നുള്ള് ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക.ഇതിലേക്ക് അൽപാൽപമായി വെള്ളം ചേർത്ത് ചപ്പാത്തി മാവിൻറെ പരുവത്തിൽ കുഴയ്ക്കുക. ഒരു നനഞ്ഞ തുണി കൊണ്ട് മൂടി മാറ്റി വയ്ക്കുക.
ആപ്പിൾ കനം കുറച്ചു നീളത്തിൽ അരിഞ്ഞെടുക്കുക.വെള്ളത്തിലേക്ക് വേണം അരിഞ്ഞു ഇടാൻ അല്ലെങ്കിൽ ആപ്പിളിൻ്റെ നിറം മാറിപ്പോകും.
ഇതിലേക്ക് നാരങ്ങാനീര് ചേർത്ത് ആപ്പിൾ സോഫ്റ്റ് ആകുന്നതുവരെ ചൂടാക്കുക. ഒന്ന് തിളച്ചാൽ മതി. ആപ്പിൾ നല്ല സോഫ്റ്റ് ആയ ശേഷം വെള്ളം ഊറ്റി കളയുക.
തയ്യാറാക്കിവെച്ച മാവ് കനം കുറച്ച് നീളത്തിൽ പരത്തി ദീർഘ ചതുരാകൃതിയിൽ മുറിക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ജാം പുരട്ടിയ ശേഷം ആപ്പിൾ കഷണങ്ങൾ നിരത്തി വയ്ക്കുക.
മാവ് ഒന്ന് മടക്കിയ ശേഷം ചുറ്റി എടുത്താൽ ആപ്പിൾ ഒരു റോസാപ്പൂവിൻ്റെ ആകൃതിയിൽ കിട്ടും. അല്പം പഞ്ചസാര പൊടിയും, കറുവാപ്പട്ട പൊടിച്ചതും വിതറുക.
ഇത് 200 ഡിഗ്രിയിൽ ചൂടാക്കിയ ഓവനിൽ 30 മുതൽ 40 മിനിറ്റ് വരെ ബേക്ക് ചെയ്ത് എടുക്കുക.
രുചികരമായ ആപ്പിൾ റോസസ് തയ്യാർ. വാനില ഐസ്ക്രീം ചേർത്ത് കഴിക്കാം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here