വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു കിടിലം ഹൽവ . ബോംബെ കറാച്ചി ഹൽവ
Ingredients
1cup കോൺഫ്ളോർ
2cups പഞ്ചസാര
1tsp നാരങ്ങാ നീര്
21/4cup വെള്ളം
3 tbsp നെയ്യ്
Red food colour
pista cashew nut
തയ്യാറാക്കുന്ന വിധം
ആദ്യം കോൺഫ്ളോറിൽ ഒന്നേകാൽ കപ്പ് വെള്ളം ഒഴിച്ച് നന്നായി mix ചെയ്ത് വെക്കുക. ഒരു പാനിൽ 2 cup പഞ്ചസാര എടുക്കുക. ഇതിലോട്ട് 1 cup വെള്ളവും 1 tsp നാരങ്ങാ നീരും ഒഴിച്ച് mix ചെയ്ത് നന്നായി തിളച്ചു വരുമ്പോൾ colour ഒഴിച്ചു കൊടുത്ത് ഇളക്കുക. ഇതിലോട്ട് mix ചെയ്ത് വെച്ചിരിക്കുന്ന corn flour ഒഴിച്ച് ഇളക്കുക. ഇത് കുറുകി വരുമ്പോൾ 1 tbsp നെയ്യ് ഒഴിച്ചു കൊടുക്കുക. ഇത് കുറച്ചു കൂടി thick ആകുമ്പോൾ 1 tbsp നെയ്യ് കൂടി ഒഴിച്ചു കൊടുക്കുക. പിന്നീട് Pista യും nuts ഉം ഏലയ്ക്കാപ്പൊടിയും ചേർത്ത് ഇളക്കുക. പിന്നീട് ഒരു tbsp നെയ്യ് കൂടി ചേർത്ത് ഇളക്കുക.പാനിൽ നിന്ന് വിട്ടു വരുന്ന പരുവമാകുമ്പോൾ stove ൽ നിന്ന് വാങ്ങി ഒരു tray ൽ ഇട്ടുകൊടുത്ത് level ചെയ്ത് മുകളിൽ nuts ഇട്ട് കൊടുത്ത് decorate ചെയ്തതിനു ശേഷം ഒരു മണിക്കൂർ തണുക്കാൻ വെക്കുക. പിന്നീട് കട്ടു ചെയ്ത് എടുക്കുക. നമ്മുടെ ഹൽവ തയ്യാർ. എല്ലാവരും ഒന്ന് try ചെയ്ത് നോക്കണേ
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.