ഹിഡൻ ഹാർട്ട് കേക്ക്
ഞാൻ ഇവിടെ ഹാർട്ട് കേക്ക് നു കൊക്കോ പൗഡർ ആണ് ഉപയോഗിച്ചിരിക്കുന്നത് .പകരം ഫുഡ് കളർ ഉപയോഗിച്ചു വേണമെങ്കിൽ ഇത് ചെയ്യാം..
ചേരുവകൾ
മൈദാ -2 cup
പൊടിച്ച പഞ്ചസാര -1 ¼ cup
മുട്ട -4
ബട്ടർ -150g
ബേക്കിംഗ് പൗഡർ -2 tsp
വാനില എസ്സെൻസ് -2tsp
കൊക്കോ പൗഡർ -1.5tbsp
പാൽ -1/4 cup+2tbsp
തയ്യാറാക്കുന്ന വിധം
മൈദയും ബേക്കിംഗ് പൗഡറും യോജിപ്പിച്ചു വയ്ക്കുക .മുട്ടയുടെ വെള്ളയും മഞ്ഞയും വേർതിരിച്ചു വെള്ള നന്നായി പതപ്പിച്ചു മാറ്റി വയ്ക്കുക .ഒരു ബൗൾ-ൽ ബട്ടർ,പഞ്ചസാര ,മുട്ടയുടെ മഞ്ഞ എന്നിവ ഓരോന്നായി ചേർത്ത് നന്നായി ബീറ്റ് ചെയ്യുക .
ഇതിലേക്ക് മൈദയുടെ കൂട്ട് കുറച്ചു കുറച്ചയായി അരിച്ചു ചേർത്ത് യോജിപ്പിക്കുക .കാൽ കപ്പ് പാലും ,മുട്ടയുടെ വെള്ളയും കൂടി മെല്ലെ ചേർത്ത് യോജിപ്പിക്കുക .ഈ മാവ് ൽ നിന്ന് ഒരു കപ്പ് മാറ്റി വയ്ക്കുക.ഇതിലേക്ക് കൊക്കോ പൗഡറും 1 -2 tbsp പാല് ചേർത്ത് മിക്സ് ചെയ്യുക.
ഇത് പരന്ന ഒരു ബേക്കിംഗ് പാൻ ൽ ഒഴിച്ച് 180 ഡിഗ്രിയിൽ ചൂടായ ഓവൻ ൽ വച്ച് 10 മിനിറ്റ് ബേക്ക് ചെയ്യുക .തണുത്ത ശേഷം ഹാർട്ട് ഷേപ്പ്-ൽ ഉള്ള കുക്കി കട്ടർ ഉപയോഗിച്ച് മുറിച്ചെടുക്കുക .മറ്റൊരു ബേക്കിംഗ് ടിൻ -ലേക്ക് ബാക്കിയുള്ള വാനില കേക്ക് മാവിൽ നിന്ന് കുറച്ചു ഒഴിച്ച് ചെറിയ ഒരു ലയർ ആക്കുക .
ഇതിന്റെ മുകളിൽ’ഹാർട്ട്ഷേപ്പ് കേക്ക് നീളത്തിൽ അടുക്കി വച്ച ശേഷം മുകളിലേക്ക് ബാക്കി മാവ് ഒഴിച്ച് കൊടുക്കുക ,ഇത് ചൂടായ ഓവൻ-ൽ വച്ച് 180 ഡിഗ്രിയിൽ 20 -30 മിനിറ്റ് ബേക്ക് ചെയ്യുക .തണുത്ത ശേഷം കട്ട് ചെയ്യുമ്പോൾ ഉള്ളിൽ ഹാർട്ട് ഷേപ്പ് ഉള്ള കേക്ക് റെഡി …
റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.