Home Recipes പാവക്ക തീയൽ

പാവക്ക തീയൽ

 

ചേരുവകൾ
പാവക്ക -3
പച്ചമുളക് -5
ചുവന്നുള്ളി – 8
വെളുത്തുള്ളി – 5
കറിവേപ്പില – ഒരു തണ്ട്
മുളകുപൊടി – 2 സ്പൂൺ
മല്ലിപ്പൊടി – കാൽ സ്പൂൺ
തേങ്ങ – മുക്കാൽ മുറി
പുളി വെള്ളം – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

പാവക്ക കനം കുറച് അരിഞ്ഞത് ഒരു പാനിൽ എണ്ണം ഒഴിച്ച് വറുത്തെടുക്കുക. ഇനി ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഇതിലേക്ക് . അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റിയെടുക്കുക.

ആവശ്യത്തിന് എണ്ണയൊഴിച്ച് പാനിലേക്ക് തേങ്ങ മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വറുത്തെടുക്കുക.

ഇനി വറുത്ത തേങ്ങ വെള്ളം ചേർക്കാതെ അരച്ചെടുക്കുക. നേരത്തെ വയറ്റിയെടുത്തതിലേക്ക് വറുത്തു വെച്ച പാവക്കയും തേങ്ങ അരച്ചതും ചേർത്ത് പുളി പിഴിഞ്ഞ വെള്ളവും ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർത്ത്
ചെറു തീയിൽ അടച്ചു വെച്ച് വറ്റിച്ചെടുക്കുക: പാവക്ക തീയൽ റെഡി

വീഡിയോ കാണുന്നതിനായി👇

ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here