ഉണക്കച്ചെമ്മീൻ ചക്കകുരു പച്ചമാങ്ങ കറി
Ingredients
പച്ചമാങ്ങ:1
ഉണക്ക ചെമ്മീൻ:1cup
ചക്കക്കുരു:1cup
പച്ചമുളക്:3
വെളുത്തുള്ളി:4
മുളക്പൊടി:1tbsp
മഞ്ഞൾപൊടി:1/2tsp
വലിയജീരകപൊടി:3/4tsp
ഉപ്പ് ആവിശ്യത്തിന്
തേങ്ങ ചിരവിയത്:1cup
വെള്ളം
ചെറിയുള്ളി
കറിവേപ്പില
ഉണക്കമുളക്
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
ആദ്യം ഉണക്കച്ചെമ്മീൻ കഴുകി വൃത്തിയാക്കി നന്നായി വറുത്തെടുക്കാം. ഇനിയൊരു കുക്കർ എടുത്ത് അതിലേക്ക് ചക്കക്കുരു തൊലികളഞ്ഞു നീളത്തിൽ അരിഞ്ഞത് ഇട്ട് കൊടുക്കാം. ഇതിലേക്ക് പച്ചമാങ്ങാ തൊലികളഞ്ഞു ചെറുതായി അരിഞ്ഞതും ഇട്ട് കൊടുക്കാം.
ഇനി ഇതിലേക്ക് പച്ചമുളക്, വെളുത്തുള്ളി, മുളക്പൊടി, മഞ്ഞൾപൊടി, ജീരകപ്പൊടി, ഉപ്പ്, വെള്ളം എന്നിവ ചേർത്തു യോചിപ്പിച്ചു അടച്ചുവെച് വേവിക്കാം. ചക്കക്കുരു നന്നായി വേവണം. ശേഷം കുക്കർ തുറന്ന് ചക്കക്കുരു പകുതിയും ഉടച്ചെടുക്കണം. ഇനി ഇത് ഒരു മൺചട്ടിയിലേക്ക് മാറ്റാം.
അതിലേക്ക് ഉണക്കച്ചെമ്മീൻ കൂടെ ചേർത്തു വേവിക്കാം. ശേഷം ഇതിലേക്ക് തേങ്ങയും വെള്ളവും ചേർത്തു മിക്സിയിൽ അരച്ച അരപ്പ് ചേർക്കാം. എന്നിട്ട് ഒന്ന് ചൂടാക്കിയ ശേഷം തീ ഓഫ് ചെയ്യാം. ഉപ്പ് കുറവുണ്ടെങ്കിൽ ചേർത്കൊടുക്കാം. ഇനി ഒരു ചെറിയ പത്രമെടുത്തു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം. ഇനി ഇതിലേക്ക് ചെറിയുള്ളി കനം കുറച്ചറിഞ്ഞത് ബ്രൗൺ നിറമാവുന്നത് വരെ വറുക്കാം.
ഇനി ഇതിലേക്ക് കറിവേപ്പിലയും ഉണക്കമുളകും ചേർത്തു മിക്സ് ചെയ്തു കറിയിലേക്ക് ചേർത്തു ഇളക്കി യോചിപ്പിക്കാം.
വിശദമായി വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.