Home Curry ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് കടലക്കറി തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക്...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് കടലക്കറി തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

കടല കറി / Kadala curry Kerala style

ചേരുവകൾ.

കറുത്ത കടല – അര കിലോ

ചുമന്നുള്ളി – അര കപ്പ്‌

പച്ചമുളക് – 2

സവാള- 3 വലുത്kadala curry

തക്കാളി – 2

കടുക് – ഒരു ടി സ്പൂണ്‍

ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് – 1 ടി സ്പൂണ്‍

മുളക് പൊടി -രണ്ടു ടി സ്പൂണ്‍

മല്ലിപൊടി – രണ്ടു ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍

ഗരം മാസലപൊടി – 2 ടി സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

എണ്ണ – ഒരു ടേബിള്‍സ്പൂണ്‍

കറി വേപ്പില – ഒരു തണ്ട്

മല്ലിയില – കുറച്ച്

തയ്യാറാക്കുന്ന വിധം

കടല തലേ ദിവസം രാത്രിയില്‍ വെള്ളത്തില്‍ ഇട്ട് വെക്കുക .

പ്രഷര്‍കുക്കറില്‍ കടല ചുമന്നുള്ളിയും പച്ചമുളകും ഉപ്പും ചേര്‍ത്ത് വേവിച്ച്‌ എടുക്കുക .

ഒരു പാനില്‍ എണ്ണ ചൂടാക്കി കറി വേപ്പില , കടുക് പൊട്ടിചെടുക്കുക.

ഇതില്‍ സവാള ചേര്‍ത്ത് വഴറ്റുക .

സവളയുടെ നിറം മാറി തുടങ്ങുമ്പോള്‍ ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് ,മസാല പൊടികള്‍ ഇവ ചേര്‍ത്ത് വഴറ്റുക .

തക്കാളി ചേര്‍ത്ത് വഴറ്റുക .

തക്കാളി നന്നായി വഴന്നു കഴിയുമ്പോള്‍ കടല ചേര്‍ത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് വെള്ളം കുറച്ചു വറ്റുന്നത് വരെ തീ കുറച്ചു അടച്ചു വേവിക്കുക .

കടല ചാറിനു ആവശ്യമായത്ര വെള്ളം വറ്റി കഴിയുമ്പോള്‍ തീ അണച്ച് മല്ലിയില തൂവി ചൂടോടു കൂടി ചപ്പാത്തി ,ചോറ് ഇവയുടെ കൂടെ കഴിക്കുക .
PC : Instagram.com/whatsanucooking
#Taste24X7 #eatattrivandrum #keralafoodie #eat #രുചി #keralafood #keralafoodie #keralagram #keralafoodblogger #nadanfood #thaninadan #mallufoodie #keralacuisine #frommykitchen #kl14pullo #kannur #keralatourism #biriyani #chickensofinstagram #dubaifoodie #dubaifoodbloggers #instadaily #mallugram #theuncommonbox #kerala #kerala360 #foodporn #foodphotooftheday #foodpost #food52grams

റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here