Home Recipes അറബിക് ബിരിയാണിയും വളരെ പെർഫെക്റ്റായി നല്ല ടേസ്റ്റിൽ തന്നെ വീട്ടിൽ ഉണ്ടാക്കാം.. എല്ലാവരും ട്രൈ ചെയ്തു...

അറബിക് ബിരിയാണിയും വളരെ പെർഫെക്റ്റായി നല്ല ടേസ്റ്റിൽ തന്നെ വീട്ടിൽ ഉണ്ടാക്കാം.. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

അറബിക് ബിരിയാണി

ചേരുവകൾ

ചിക്കൻ ഒരു കിലോ
മുളകുപൊടി ഒരു ടീസ്പൂൺ
കുരുമുളകുപൊടി അര ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഖരം മസാല ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി അര ടീസ്പൂൺ
ജീരകം ഒരു ടീ സ്പൂൺ
തൈര് മൂന്ന് ടേബിൾ സ്പൂൺ
നാരങ്ങ നീര് 3 ടേബിൾ സ്പൂൺ

ചിക്കൻ ഇതിലേക്ക് എല്ലാ ചേരുവകളും ചേർത്ത് നല്ലപോലെ മിക്സ് ആക്കിയതിന് ശേഷം അര മണിക്കൂർ മസാല പിടിക്കാൻ ആയി മാറ്റി വയ്ക്കുക

ബസ്മതി റൈസ് മൂന്നു കപ്പ്
ഓയിൽ രണ്ട് ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്

ഒരു പാത്രത്തിൽ കുറച്ച് അധികം വെള്ളം എടുത്ത് അതിലേക്ക് ഉപ്പും ഓയിലും ചേർത്ത് കൊടുക്കുക വെള്ളം നല്ലപോലെ തിളച്ചതിനുശേഷം ബസ്മതി റൈസ് അര മണിക്കൂർ വെള്ളത്തിൽ കുതിർത്ത് അതിനുശേഷം മാറ്റിയെടുത്തു തിളച്ച വെള്ളത്തിലേക്ക് ചേർത്തുകൊടുക്കാം 80% വേവിച്ച് മാറ്റിവെക്കുക

സവാള രണ്ടെണ്ണം
മല്ലിയില കാൽ കപ്പ്
പച്ചമുളക് രണ്ടെണ്ണം
ഓയിൽ ആവശ്യത്തിന്
തക്കാളി മൂന്നെണ്ണം
ഇഞ്ചി വെളുത്തുള്ളി ഒരു ടേബിൾസ്പൂൺ
മല്ലിയില കാൽ കപ്പ്
കറുവപ്പട്ട 6
15 ഏലക്ക
ഗ്രാമ്പൂ 15
ഉണക്ക നാരങ്ങ 3
ഒരു പാത്രത്തിലേക്ക് ഓയിൽ ഒഴിച്ച് അതിനുശേഷം ചൂടാകുമ്പോൾ സവാള കനം കുറച്ച് അരിഞ്ഞത് ചേർത്ത് ഗോൾഡൻ കളർ ഫ്രൈ ചെയ്യുക ഇതിൽ നിന്നും പകുതി സവാള എടുത്തുമാറ്റുക ബാക്കി സവാളയിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റിയെടുക്കുക

ഇതിലേക്ക് കറുവപ്പട്ട ഗ്രാമ്പൂ ഏലയ്ക്കാ ഉണക്ക നാരങ്ങ എന്നിവ കൂടെ ചേർത്ത് കൊടുക്കുക മസാല പുരട്ടി വെച്ചിട്ടുള്ള ചിക്കൻ കഷണങ്ങൾ കൂടെ ചേർത്ത് കൊടുക്കുക കഷണങ്ങൾ വെന്തുവരുമ്പോൾ ഇതിലേക്ക് 3 തക്കാളി കൂടെ ചേർത്ത് നല്ലപോലെ വഴറ്റി എടുത്ത് 20 മിനിറ്റോളം മൂടിവെച്ച് മീഡിയം തീയിൽ വച്ച് വേവിച്ചെടുക്കുക.

20 മിനിറ്റ് കഴിയുമ്പോൾ ചിക്കനിൽ നല്ലപോലെ വെന്തു വന്നിട്ടുണ്ടാകും ഇതിലേക്ക് വേവിച്ചു മാറ്റി വച്ചിട്ടുള്ള ചോറ് ചേർത്ത് കൊടുക്കുക മുകളിലായി ഫ്രൈ ചെയ്ത് മാറ്റിവെച്ച് സവാളയും മല്ലിയിലയും ചേർത്തുകൊടുക്കാം കാൽക്കപ്പ് റോസ് വാട്ടർ ലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് നല്ലപോലെ മിക്സ് ആക്കി മുകളിൽ മുകളിൽ ആയി വീണ്ടും ചേർത്തു കൊടുത്തു മൂടിവെച്ച് 15 മിനിറ്റ് ഏറ്റവും കുറഞ്ഞ തീയിൽ വച്ച് വേവിക്കുക ടേസ്റ്റുള്ള അറബിക് ബിരിയാണി റെഡിയായി…

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here