പഴം കട്ട്ലൈറ്റ്
ആവശ്യമുള്ള സാധനങ്ങൾ
പഴം-2എണ്ണം
പഞ്ചസാര- ആവശ്യത്തിന്
ബ്രെഡ് പൊടിച്ചത്-2കപ്പ്
ഓയിൽ-1കപ്പ്
തയ്യാറാക്കുന്ന വിധം
പഴുത്ത പഴം രണ്ടെണ്ണം നന്നായി ഉടച്ചെടുക്കുക ഇതിലേക്ക് ആവശ്യത്തിനുള്ള പഞ്ചസാരയും ഒരു കപ്പ് ബ്രെഡ് പൊടിച്ചത് ഇട്ടു ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക…. ( കൈവെള്ളയിൽ വച്ച് ഉരുട്ടുമ്പോൾ ഒരു ബോൾ പോലെ കിട്ടുന്നതുവരെ നമ്മൾ ബ്രെഡ് പൊടിച്ചത് ഇട്ടു കൊടുക്കണം)… ഇനി ഓരോ ഉരുളകളാക്കി മാറ്റാം ഇനി ഇതിനെ വീണ്ടും ബ്രെഡ് പൊടിച്ചതിൽ റോള് ചെയ്തെടുക്കാം…. ഇനി ഒരു പാൻ ചൂടാകുമ്പോൾ അതിൽ ഒരു കപ്പ് ഓയിൽ ഒഴിച്ച് നന്നാക്കി ചൂടാക്കിയെടുക്കുക ചൂടായ ഓയിലിലേക് തയ്യാറാക്കിവെച്ചിരിക്കുന്ന ഓരോ പഴത്തിന്റെ ബോൾസ് ഇട്ടുകൊടുക്കാം രണ്ട് മിനിട്ട് എല്ലാ ഭാഗവും ഒന്ന് ബ്രൗൺ കളർ ആകുന്നവരെ പൊരിച്ചെടുക്കാം… സ്വാദിഷ്ടമായ പഴം കട്ലറ്റ് തയ്യാർ
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.