Home Recipes വളരെ രുചികരവും വെറൈറ്റിയുമായ പഴംപൊരിയും ബീഫ് കറിയും… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക്...

വളരെ രുചികരവും വെറൈറ്റിയുമായ പഴംപൊരിയും ബീഫ് കറിയും… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും… ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ..

പഴംപൊരി & ബീഫ് കറി

ബീഫും , പഴം പൊരിയും ; പണ്ടൊന്നും ഇങ്ങനെ ഒരു കോമ്പിനേഷനെ കുറിച്ച്‌ നമുക്ക്‌ അറിയില്ലായിരുന്നു. ഈയിടെ ആണ്‌ ഹോട്ടലുകളിൽ സ്പെഷ്യൽ വിഭവമായി ഇത്‌ മാറിയത്‌.. ഇങ്ങനെ തയ്യാറാക്കുമ്പോൾ ഇവ സാധാരണ നാം ഉണ്ടാക്കുന്നതിൽ നിന്ന് അൽപ്പം വ്യത്യാസവും ഉണ്ട്‌..

എങ്ങനെ ഇവ തയ്യാറാക്കാം എന്ന് നോക്കാം.

പഴം പൊരിക്ക് വേണ്ട ചേരുവകൾ

_1 ഏത്തപ്പഴം അധികം പഴുക്കാത്തത്-2 എണ്ണം (നടുവേ കനംകുറച്ച് നാലായി മുറിച്ചെടുക്കുക.)_

_2 മൈദ-1 ചെറിയ കപ്പ്_

_3 അരിപ്പൊടി-1 ടേബിൾസ്പൂൺ ( കുറച്ച് തരിയോട് കൂടിയുള്ള അരിപ്പൊടി എടുക്കുക )_

_4 മഞ്ഞൾപൊടി-കാൽ ടീസ്പൂൺ_

_5 ചെറിയ ജീരകം-കാൽ ടീസ്പൂൺ ( ഒന്ന് പതിയെ ചതച്ചെടുക്കുക) (ഓപ്ഷണൽ)_

_6 കറുത്ത എള്ള്-അര ടീസ്പൂൺ ( ഓപ്ഷണൽ)_

_7 ഉപ്പ് ആവശ്യത്തിന്._

_8 വെള്ളം-1/2 കപ്പ് (നോക്കി ആവശ്യത്തിനനുസരിച്ച് എടുക്കുക.)_

_9 ഫ്രൈ ചെയ്യാൻ വെളിച്ചെണ്ണ – ആവശ്യത്തിന്_

തയ്യാറാക്കുന്ന വിധം

_ഒരു പാത്രത്തിലേക്ക് 2 മുതൽ 4 വരെയുള്ള ചേരുവകളും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്തു നല്ലതുപോലെ മിക്സ് ആക്കുക. ശേഷം ജീരകവും, എള്ളും,ചേർത്ത് ഒന്ന് കൂടെ മിക്സ് ചെയ്യുക. തയ്യാറാക്കിയ മാവിൽ പഴം മുക്കി ചൂടായ ഓയിൽ ഫ്രൈ ചെയ്തെടുക്കുക._

_പഴംപൊരി റെഡിയായിക്കഴിഞ്ഞു._

_( സാധാരണ പഴംപൊരിയിൽ പഞ്ചസാര ചേർക്കാറുണ്ട് . പക്ഷേ ഇതിൽ ചേർത്തിട്ടില്ല കാരണം കറിയും കൂട്ടി കഴിക്കുന്നതു കൊണ്ട് ആണ്. ജീരകവും, കറുത്ത എള്ളും നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ ചേർക്കണ്ട.

ബീഫ് കറിക്ക് വേണ്ട ചേരുവകൾ

_1 ബീഫ് -1/2 കിലോ (ചെറിയ കഷ്ണങ്ങളാക്കി വൃത്തിയാക്കി വെക്കുക.)_

_2. ഇഞ്ചി -1 കഷണം ചതച്ചെടുക്കുക._

_3 വെളുത്തുള്ളി-8 എണ്ണം ചതച്ചെടുക്കുക._

_4. ചെറിയ ഉള്ളി-1 വലിയ കപ്പ് ( ചെറുതായി അരിഞ്ഞെടുക്കുക.)_

_5 പച്ചമുളക്-4 എണ്ണം നടുവേ പിളർന്നത്._

_6 കറിവേപ്പില-2 തണ്ട്_

_7 മഞ്ഞൾപൊടി-1/2 ടീസ്പൂൺ_

_8 മല്ലിപ്പൊടി-2 ടേബിൾ സ്പൂൺ_

_9 കാശ്മീരി ചില്ലി മുളകുപൊടി-1 ടേബിൾസ്പൂൺ_

_10 എരിവുള്ള മുളകുപൊടി-1 ടീസ്പൂൺ_

_11 ഗരം മസാല പൊടി-1 ടീസ്പൂൺ_

_12 വലിയ ജീരകപ്പൊടി-കാൽ ടീസ്പൂൺ_

_13 വെളിച്ചെണ്ണ- ആവശ്യമനുസരിച്ച്._

_14 ഉപ്പ് ആവശ്യത്തിന്_

_15 നാരങ്ങാനീര് -1 ടീസ്പൂൺ_

തയ്യാറാക്കുന്ന വിധം

_ചുവട് കട്ടിയുള്ള ഒരു പാത്രം വെച്ച് ചൂടാകുമ്പോൾ ഓയിൽ ഒഴിക്കുക . ശേഷം 2 മുതൽ 6 വരെയുള്ള ചേരുവകൾ ചേർത്ത് നന്നായി വഴറ്റുക . ശേഷം 7 മുതൽ 12 വരെയുള്ള പൊടികൾ ചേർത്ത് പച്ചമണം മാറ്റുക. പച്ചമണം മാറിയാൽ ബീഫ് ,ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ആക്കുക ഇതിലേക്ക് നാരങ്ങാനീരും ചേർത്ത് കൊടുക്കുക. നല്ലതുപോലെ മൂടി ചെറുതീയിൽ വെക്കുക . നല്ലതുപോലെ വെന്ത് വറ്റി എണ്ണ തെളിഞ്ഞു വരുമ്പോൾ തീ ഓഫ് ചെയ്യാവുന്നതാണ്._

_ബീഫ് കറി റെഡിയായിക്കഴിഞ്ഞു._

Instagram.com/aleykutti

റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here