Home Biriyani പ്രഷർകുക്കറിൽ എളുപ്പത്തിൽ മുട്ട ബിരിയാണി ഉണ്ടാക്കാം… വളരെ രുചികരമായ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ് എല്ലാവരും...

പ്രഷർകുക്കറിൽ എളുപ്പത്തിൽ മുട്ട ബിരിയാണി ഉണ്ടാക്കാം… വളരെ രുചികരമായ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ് എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

മുട്ട ബിരിയാണി

ഉണ്ടാക്കുന്ന വിധം

Step – 1
ഒരു കപ്പ് ബസ് മതി അരി നന്നായി കഴുകിയതിന് ശേഷം 20 mnt വെള്ളത്തിൽ കുതിർത്തിവെക്കുക.

Step-2
അടുത്തതായി ഒരു പാത്രത്തിൽ 2 tsp തൈര് 1/4 tsp മഞ്ഞൾ പൊടി, 1/2 tsp മുളകുപൊടി, 1/2 tsp മല്ലിപൊടി, 1 tsp ബിരിയാണി മസാല പൊടി, 1/4 tsp ഖരം മസാല എന്നിവ നന്നായി യോജിപ്പിച്ച് വെയ്ക്കുക.

Step – 3
അടുത്തതായി ചൂടായ പാനിലേക്ക് 3 tsp oil ഒഴിച്ച് അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളി ഇടുക. നല്ല brown നിറം ആകുന്നതു വരെ നന്നായി വഴറ്റുക. അതിനു ശേഷം വഴറ്റിയ ഉള്ളി മാറ്റി വെച്ച് അതേ പാനിലേക്ക് 1 tsp oil ഒഴിച്ച് 1/4 tsp മഞ്ഞൾ പൊടി, 1/2 tsp കാശ്മീരി മുളകു പൊടി, 1/2 tsp മല്ലിപ്പൊടി എന്നിവ ഇട്ട്, അതിലേക്ക് വരഞ്ഞു വെച്ച 3 പുഴുങ്ങിയ മുട്ട ഇട്ട് നന്നായി യോജിപ്പിക്കുക. ഒരു 2 mnt റോസ്റ്റ് ചെയ്യുക.

Step – 4
അടുത്തതായി ഒരു പ്രഷർ കുക്കർ എടുത്ത് ചൂടായതിന് ശേഷം 1 tsp നെയ്യ്, 2 tsp oil ഒഴിച്ച് അതിലേക്ക് 2 ഏലക്കായ, 1/4 tsp പെരുംജീരകം, 1 കഷ്ണം കറുകപ്പട്ട, 3 ഗ്രാമ്പു, 1 താക്കോലം എന്നിവ ഇടുക്ക.

അതിലേക്ക് അരിഞ്ഞ് വെച്ച 1 ഉള്ളി ഇട്ട് നന്നായി വഴറ്റുക, അതിലേക്ക 1 tsp ചതച്ച ഇഞ്ചി വെളുത്തുള്ളി 1 പച്ചമുളക്ക് എന്നിവ ഇട്ട് നന്നായി വഴറ്റിയതിന് ശേഷം അരിഞ്ഞു വെച്ച ഒരു തക്കാളി ഇട്ട് 10 mnt നന്നായി വഴറ്റുക. ഇതിലേക്ക് നേരത്തേ തയ്യറാക്കി വെച്ച( Step-2) മസാല ഇട്ട് കുറച്ച് പുതിനയില മല്ലിയില ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി വഴറ്റുക.

ഇതിലേക്ക് കതിർത്തി വെച്ച അരി ഇട്ട് 1 1/2 കപ്പ് തിളച്ച വെള്ളവും ഒഴിച്ച് അതിന്റെ മുകളിലായി നേരത്തേ fry ചെയ്ത ഉള്ളിയും roast ചെയ്ത മുട്ടയും കുറച്ച് മല്ലിയിലയും ഇട്ട്, മൂടി വെച്ച High flamil 1 വിസിലിനായി Wait ചെയ്യുക. വിസിൽ വന്ന് തണിഞ്ഞതിന് ശേഷം മൂടി ഊരി മുട്ട പൊട്ടാതെ ചെറുതായി ഇളക്കുക.

നമ്മുടെ tasty ആയ മുട്ട ബിരിയാണി റെഡി ആയി
ഇത് ചൂടോടെ സാലഡും പപ്പടവും അച്ചാറിനും ഒപ്പം കൂട്ടി കഴിക്കാം..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here