Home Recipes സുഖിയൻ ഉണ്ടാക്കിയിട്ട് ശരിയാകുന്നില്ല എന്ന് ഇനി ആരും പറയില്ല. നല്ല രുചികരമായ ഒരു variety സുഖിയൻ...

സുഖിയൻ ഉണ്ടാക്കിയിട്ട് ശരിയാകുന്നില്ല എന്ന് ഇനി ആരും പറയില്ല. നല്ല രുചികരമായ ഒരു variety സുഖിയൻ recipe. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റ് റെസിപ്പി ആണ്.

സുഖിയൻ

സുഖിയൻ ഉണ്ടാക്കിയിട്ട് ശരിയാകുന്നില്ല എന്ന് ഇനി ആരും പറയില്ല. നല്ല രുചികരമായ ഒരു variety സുഖിയൻ recipe.

Ingredients

1 cup ചെറുപയർ
1 cup മൈദ
3 tbsp അരിപ്പൊടി
3/4 cup ശർക്കര
2 tbsp തേങ്ങ ചെറുതായി അരിഞ്ഞത്
2 tbsp cashewnut
1/4 കപ്പ് തേങ്ങ
1/2 tsp ഏലയ്ക്കാപ്പൊടി
1/2 tsp ജീരകപ്പൊടി
1/4 tsp മഞ്ഞൾപ്പൊടി
1/4 tsp ഉപ്പ്
1 tbsp നെയ്യ്
എണ്ണ

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് ചെറുപയർ നാലുമണിക്കൂർ കുതിർത്തതിനു ശേഷം മുക്കാൽ കപ്പ് വെള്ളം ചേർത്ത് വേകിക്കുക. ഒരു പാത്രത്തിൽ ഒരു കപ്പ് മൈദയും മൂന്നു tbsp അരിപ്പൊടിയും കാൽ tsp ഉപ്പും കാൽ tsp മഞ്ഞൾപ്പൊടിയും ഇട്ട് കൊടുത്ത് കുറേശ്ശെ വെള്ളം ഒഴിച്ച് ഇതിനു വേണ്ട മാവ് തയ്യാറാക്കി മാറ്റിവെക്കുക.ഒരു പാനിൽ നെയ്യ് ഒഴിച്ച് അരിഞ്ഞു വെച്ചിരിക്കുന്ന തേങ്ങയും nuts ഉം ഇട്ട് വറത്തെടുത്ത് മാറ്റിവെക്കുക. ഈ പാനിലോട്ട് വേകിച്ചു വെച്ചിരിക്കുന്ന പയർ ഇടുക. ഇതിലോട്ട് ശർക്കരപ്പാനി ഒഴിക്കുക. അതിനു ശേഷം തേങ്ങ ചിരകിയതും രണ്ട് നുള്ള് ഉപ്പും ചേർത്ത് ഇളക്കുക. ഒന്ന് കുറുകി വരുമ്പോൾ ജീരകപ്പൊടിയും ഏലയ്ക്കാപ്പൊടിയും രണ്ട് നുള്ള് ഉപ്പുപൊടിയും വറത്തു വെച്ചിരിക്കുന്ന തേങ്ങയും nuts ഉം ചേർത്ത് ശർക്കരപ്പാനി നന്നായി വറ്റുന്നവരെ ഇളക്കി കൊടുക്കുക. ശർക്കരപ്പാനി വറ്റിയതിനു ശേഷം ഇത് അടുപ്പിൽ നിന്ന് വാങ്ങി തണുക്കാൻ വെക്കുക. ഒരു ചീനച്ചട്ടിയിൽ സുഖിയൻ വറക്കാനുള്ള എണ്ണ ചൂടാകാൻ വെക്കുക. പയർ തണുത്തു വരുമ്പോൾ ചെറിയ ഉരുളകളാക്കുക. ഇത് ബാറ്ററിൽ മുക്കി ചൂടായ എണ്ണയിലിട്ട് വറത്തെടുക്കുക. നമ്മുടെ ടേസ്റ്റിയായ സുഖിയൻ തയ്യാറായി എല്ലാവരും ഒന്ന് try ചെയ്ത് നോക്കണേ .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here