കോവയ്ക്കാ കറി
ചേരുവകൾ
കോവയ്ക്ക് – 150g
തക്കാളി – 1
ചെറിയുള്ളി – 10
പുളി – ചെറിയ നെല്ലിക്ക വലുപ്പത്തിൽ
പച്ചമുളക് – 1
ഇഞ്ചി
വെളുത്തുള്ളി ചതച്ചത് – 1 tsp
കടുക് – 1/2 tsp
ഉലുവ – 1/4 tsp
മഞ്ഞൾ പൊടി – 4tsp
മുളക് പൊടി – 1 tsp
മല്ലിപ്പൊടി – 1 tsp
തേങ്ങ – 1/2 cup
കറിവേപ്പില
വെളിച്ചെണ്ണ
വെള്ളം
ഉപ്പ്
തയ്യാറാക്കുന്ന വിധം
Step – 1
പാനിൽ എണ്ണ ചൂടാക്കി കടുകും ഉലുവയും പൊട്ടിച്ച് ചെറുതായി അരിഞ്ഞ െചറിയുള്ളിയും ,മുളകും, ചതച്ച ഇഞ്ചി വെളുത്തുള്ളിയും ,കറിവേ’പ്പിലയും ചേർത്ത് നന്നായി വഴറ്റുക. ശേഷം എല്ല) മസാലകളും, ഉപ്പും ചേർത്ത് mix ചെയ്തതിന് ശേഷം തക്കാളി ചേർത്ത നന്നായി വഴറ്റുക.
ശേഷം നീളത്തിൽ അരിഞ്ഞ കോവയ്ക്കയും പുളി വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് mix ചെയ്ത് 10 min നേരം അടച്ചു വെച്ച് വേവിക്കുക. ശേഷം അരച്ചു വെച്ച തേങ്ങയും ചേർത്ത് ഒന്ന് തിളച്ചതിന് ശേഷം മുകളിലായ കുറച്ച് വെളിച്ചെണ്ണയുo കറിവേപ്പിലയും തൂകി 5 min നേരം അടച്ചു വെക്കുക.
കോവയ്ക്ക മീൻ കറി റെഡി.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.