Home Fish വളരെ ടേസ്റ്റിയായി എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കി എടുക്കാൻ കഴിയുന്ന ചെമ്മീൻ പൊരിച്ചത്… എല്ലാവരും...

വളരെ ടേസ്റ്റിയായി എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കി എടുക്കാൻ കഴിയുന്ന ചെമ്മീൻ പൊരിച്ചത്… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ചെമ്മീൻ പൊരിച്ചത്

1. ചെമ്മീൻ – 1/2 കപ്പ്‌
2. ചെറിയുള്ളി – 5 എണ്ണം
3. വെളുത്തുള്ളി – 5 അല്ലി
4. ഇഞ്ചി – 1 കഷ്ണം
5. മുളകുപൊടി – 2 സ്പൂണ്‍
6. മഞ്ഞൾ പൊടി – 1/2 സ്പൂണ്‍
7. വിനാഗിരി – 1 സ്പൂണ്‍
8 ഉപ്പ് – പാകത്തിന്‌
9. കറിവേപ്പില – 3 തണ്ട്

തയ്യാറാക്കുന്ന വിധം

2 മുതൽ 6 വരെ ഉള്ളത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. (പേസ്റ്റ് രൂപത്തിൽ)
അരപ്പിൽ വിനാഗിരിയും ഉപ്പുംചേർത്ത് യോജിപ്പിക്കുക. ഈ കൂട്ട് ചെമീനിൽ ചേർത്ത് നന്നായി യോജിപ്പിച്ച് 10 മിനുട്ട് മാറ്റി വയ്ക്കുക. ചേരുവകളെല്ലാം ചെമീനിൽ പിടിക്കാൻ വേണ്ടി.

ഒരു പാനിൽ വെളിച്ചെണ്ണ (3 ടേബിൾ സ്പൂണ്‍ ) ഒഴിച്ച്‌ ചുടാകുമ്പോൾ ചെമീൻ ഇടുക. മുകളിൽ കറിവേപ്പില തണ്ട് വച്ച് മൂടി വച് Porichedukkuka. ഇടക്കിടെ ഒന്നു ഇളക്കികൊടുക്കുക.

Instagram.com/@_liya_vlogs_

റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here