ക്യാരറ്റ് ഹൽവ
ചേരുവകൾ
ക്യാരറ്റ്- അര കിലോ
നെയ്യ്- നാല് ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ്, ബദാം – കാൽ കപ്പ്
ഉണക്ക മുന്തിരി -ഒരു ടേബിൾസ്പൂൺ
പാല്- രണ്ട് കപ്പ്
കണ്ടൻസ്ഡ് മിൽക്ക് – അര ടിൻ
പഞ്ചസാര – മുക്കാൽ കപ്പ്
ഏലക്കാപ്പൊടി- ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ക്യാരറ്റ് തൊലി കളഞ്ഞ് വൃത്തിയാക്കി കഴുകി ഗ്രേറ്റ് ചെയ്തു എടുക്കുക.
ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ നാല് ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി ചെറുതായി അരിഞ്ഞ അണ്ടിപരിപ്പും, ബദാമും ,ഉണക്കമുന്തിരിയും വറുത്തുകോരുക.
ഇതേ നെയ്യിലേക്ക് ഗ്രേറ്റ് ചെയ്ത ക്യാരറ്റ് ചേർത്ത് നിറം മാറുന്നത് വരെ വഴറ്റുക. ക്യാരറ്റ് വെന്ത് വെള്ളം വറ്റി തുടങ്ങുമ്പോൾ രണ്ടു കപ്പ് പാല് ചേർത്ത് കൊടുക്കുക. ക്യാരറ്റ് നന്നായി വെന്തു പാല് തിളച്ചു കുറുകി തുടങ്ങുമ്പോൾ കണ്ടൻസ്ഡ് മിൽക് ചേർക്കാം.
നന്നായി കുറുകുമ്പോൾ ഏലക്ക പൊടിയും പഞ്ചസാരയും ചേർക്കാം.
വശങ്ങളിൽ നിന്നും വിട്ടു നെയ്യ് തെളി E0്ഞു തുടങ്ങുമ്പോൾ തീ ഓഫ് ചെയ്തു B5റുത്തുവച്ചിരിക്കുന്ന അണ്ടിപ്പരിപ്പും ബദാമും ഉണക്കമുന്തിരിയും ചേർത്ത് ഇളക്കുക. രുചികരമായ ക്യാരറ്റ് ഹൽവ തയ്യാർ.
കണ്ടൻസ്ഡ് മ%Bൽക്ക്ന് പകരം രണ്ടു കപ്പ് പാലു കൂടി അധികം ചേർത്താൽ മതി. അരക്കപ്പ് പാൽപ്പൊടി ചേർത്താലും മതി
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.