നെയ്യപ്പം
ഓർമ്മൾ ഉണർത്തും അച്ചമ്മയുടെ സ്വന്തം നെയ്യപ്പം
ഈ നെയ്യപ്പത്തിന് ഒരു പ്രത്യേകത ഉണ്ട്😋.
തലമുറകളായി കൈമാറി വന്ന ഒരു പാചക കുറുപ്പാണ് ഇത്..😊😊
ഇത് എൻടെ മുതു മുത്തശ്ശി ഇമ്മടെ അച്ചമ്മയുടെ (great grand mother )റെസിപ്പിയാണ്.. അച്ചമ്മയിൽ നിന്ന് ഇത് അമ്മമ്മയ്ക്ക് കിട്ടി അമ്മമ്മയുടെ കയ്യിൽ നിന്ന് അമ്മയ്ക്ക് കിട്ടി.. ഇപ്പൊ എനിക്കും കിട്ടി😊
ഒരു പ്രാവശ്യം ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കു ഉറപ്പായും ഇഷ്ടാവും😋
ചേരുവകൾ
പച്ചരി – 2 കപ്പ്
ശർക്കരപ്പാനി : 3 / 4 കപ്പ്
ഏലയ്ക്ക- 3-4
ചുക്ക്- 1 ചെറിയ കഷണം
കറുത്ത എള്ള് – 2tsp
ചെരകിയ തേങ്ങ: 4 tbsp
തേങ്ങാ കൊത്ത് – ഒരു മുറി
ജീരകം: 1 ടീസ്പൂൺ
കുഞ്ഞുള്ളി: 1
നെയ്യ് – 2 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ –
ഉപ്പ് – 1 പിഞ്ച്
തയ്യാറാക്കുന്ന വിധം
അരി കഴുകി 3 കപ്പ് വെള്ളത്തിൽ കുറഞ്ഞത് 5 മണിക്കൂർ കുതർത്തിവയ്ക്കുക.
6അച്ച് ശർക്കര 1/2 കപ്പ് വെള്ളത്തിൽ തിളപ്പിച്ച് പാനിയാക്കുക.ഇത് പൂർണ്ണമായും തണുക്കാൻ അനുവദിക്കുക.
ഒരു ചട്ടിയിൽ 1 ടേ ACിൾ സ്പൂൺ നെയ്യ് ചൂടാക്കുക. ചെരകിയ തേങ്ങ ഇട്ടു പൊൻ തവിട്ട് നിറമാകുന്നതുവരെ ഫ്രൈ ചെയ്യുക. തേങ്ങാ കൊത്ത് ചേർത്ത്സ്വർണ്ണനിറമാകുന്നതുവരെ ഫ്രൈ ചെയ്യുക എള്ള് ചേർത്ത് mix ചെയ്യുക. കുതർത്തിയ അരി നന്നായി dry ആക്കി എടുക്കുക. പുട്ടു പോടി പോലെ പൊടിക്കുക..ഒരു മിക്സിംഗ് പാത്രത്തിൽ അരിപ്പൊടി, ശർക്കരപ്പാനി വറുത്ത തേങ്ങ, തേങ്ങ കൊത്ത് എന്നിവ ചേർത്ത് കട്ടിയുള്ള സ്ഥിരതയിലേക്ക് കലർത്തുക. .
രാത്രി മുഴുവൻ ferment ആവാൻ അനുവദിക്കുക
അല്ലെങ്കിൽ കുറഞ്ഞത് 8 മണിക്കൂർ..
ഇപ്പോൾ ഉള്ളി ഏലയ്ക്ക ,ചുക്ക്, ജീരകം എന്നിവ 1 ടീസ്പൂൺ അരി മാവും 1/4 കപ്പ് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക ….ഇത് മാവിലേയ്ക്ക് ഒഴിച്ച് നന്നായി യോജിപ്പിച്ക്കുക…
ആവശ്യമെങ്കിൽ 3-4ടേബിൾ സ്പൂൺ വെള്ളം ചേർക്കുക.
വറുത്തെടുക്കാൻ വേണ്ടത്ര വെളിച്ചെണ്ണ ഒരു കടായിൽ ചൂടാക്കുക. എണ്ണ ആവശ്യത്തിന് ചൂടാക്കുമ്പോൾ ചൂട് ഇടത്തരം ആയി കുറയ്ക്കുക.
ചൂടുള്ള എണ്ണയിലേക്ക് ഒരു തവി മാവ് ഒഴിക്കുക. സ്വർണ്ണ തവിട്ട് നിറമാകുന്നതുവരെ ഇരുവശവും വറുക്കുക.
നെയ്യപ്പം ready.. 🤩🤩
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.