Home Recipes പഞ്ചസാര ചേർക്കാതെ മൂന്ന് ഹെൽത്തി ആയ മിൽക്ക് ഷെയ്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം. എല്ലാവരും...

പഞ്ചസാര ചേർക്കാതെ മൂന്ന് ഹെൽത്തി ആയ മിൽക്ക് ഷെയ്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാൻ മറക്കല്ലേ.

പഞ്ചസാര ചേർക്കാതെ മൂന്ന് ഹെൽത്തി ആയ മിൽക്ക് ഷെയ്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം

ബനാന മിൽക്ക് ഷെയ്ക്

റോബ‌സ്റ്റ പഴം – 1 എണ്ണം
പാൽ – 1 കപ്പ് തിളപ്പിച്ച് ആറിയത്
വാനില എസ്സെൻസ് – 1ടീസ്പൂൺ
തേൻ – 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

പഴം ചെറുതായി അരിഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക ശേഷം പാൽ, വാനില എസ്സെൻസ്, തേൻ എന്നിവ ചേർത്ത് രണ്ട് മിനിറ്റ് മിക്സിയിൽ നന്നായി അടിച്ചെടുക്കുക,ശേഷം ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് സെർവ് ചെയ്യാം
സ്വാദിഷ്ടമായ ബനാന ഷെയ്ക് റെഡി.

സ്‌ട്രോബെറി മിൽക്ക് ഷെയ്ക്

സ്‌ട്രോബെറി – 5 എണ്ണം
വാനില ഐസ് ക്രീം – 2 സ്കൂപ്
പാൽ – 1 കപ്പ് തിളപ്പിച്ച് ആറിയത്
തേൻ – 3 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

സ്‌ട്രോബെറി ചെറുതായി മുറിച്ച് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി അരച്ചെടുക്കുക .ശേഷം ഐസ് ക്രീം , പാൽ , തേൻ എന്നിവ ചേർത്ത് രണ്ട് മിനിറ്റ് മിക്സിയിൽ നന്നായി അടിച്ചെടുക്കുക, ശേഷം %Bരു ഗ്ലാസ്സിലേക്ക് ഒഴിച്ച് സെർവ് ചെയ്യാം . സ്വാദിഷ്ടമായ സ്‌ട്രോബെറി മിൽക് ഷെയ്ക് റെഡി ആയി.

 

ബനാന ചോക്ലേറ്റ് മിൽക്ക് ഷെയ്ക്

 

റോബസ്റ്റ പഴം – 1 എണ്ണം
കൊക്കോ പൗഡർ – 1 ടേബിൾസ്പൂൺ
പാൽ – 1 കപ്പ് തിളപ്പിച്ച് ആറിയത്
വാനില എസ്സെൻസ് – 1 ടീസ്പൂൺ
തേൻ – 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

പഴം ചെറുതായി അരിഞ്ഞ് ഒരു മിക്സിയുടെ ജാറിൽ ഇടുക ശേഷം കൊക്കോ പൗഡർ , പാൽ , വാനില എസ്സെൻസ്, തേൻ ചേർത്ത് രണ്ട് മിനിറ്റ് നന്നായി അടിച്ചെടുക്കുക . ശേഷം ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് സെർവ് ചെയ്യാം .സ്വാദിഷ്ടമായ ചോക്ലേറ്റ് ബനാന മിൽക്ക് ഷെയ്ക് റെഡി .

Note – പാൽ തിളപ്പിച്ച് അറിയതിന് ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചതായിരിക്കണം .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here