കാഷ്യു ബിസ്ക്കറ്റ് / ബനാന ബിസ്ക്കറ്റ്
ബേക്കറിയിൽ ചില്ല് കൂട്ടിൽ കാണുന്ന കാഷ്യു ബിസ്ക്കറ്റ് അല്ലെങ്കിൽ ബനാന ബിസ്ക്കറ്റ് എന്നും പറയും. കുട്ടികാലത്ത് വിരുന്നു വരുന്നവർ സ്ഥിരം കൊണ്ട് വരുന്ന ബിസ്ക്കറ്റ് . നമുക്ക് എങ്ങനെ ആണ് ഇത് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
തയ്യാറാക്കേണ്ട വിധം.
മൈദ 1.5 cup , ബേകിങ് പൗഡർ -1/2 tsp , ബകിങ് സോഡ – 1/4 tsp എന്നിവ ഒരു പാത്രത്തിൽ മിക്സ് ചെയ്യുക. അത് നമുക്ക് മാറ്റി വെക്കാം. വേറെ ഒരു പാത്രത്തിൽ 2 tbsp ബട്ടർ ,3/4 പഞ്ചസാര പൊടിച്ചത് കൂടി ചേർത്ത് മിക്സ് ആക്കണം. അതിലേക്ക് 2 tbsp സൺ ഫ്ലവർ ഓയിൽ കൂടി ഒഴിച്ച് മിക്സ് ചെയ്യുക. മഞ്ഞ കളർ കിട്ടാൻ 1 പിഞ്ച് മഞ്ഞൾ പൊടി ചേർക്കാം. ഇനി ഇതിലേക്ക് 2 മുട്ട ചേർത്തുമിക്സ് ആക്കുക. ഇനി ആണ് മൈൻ ചേരുവ ചേർക്കുന്നത് ബനാന എസ്സൻസെ ഇത് 1 tsp ചേർക്കുക. ഇതാണ് ബിസ്ക്കറ്റ് ടേസ്റ്റി കൂട്ടുന്നത്😋. ഇനി 2 tbsp % 5സ്ററാഡ് പൗഡർ , 2 tbsp പാൽ പൊടി ,2 tsp കോർന് ഫ്ലോർ കൂടി ചേർത്ത് മിക്സ് ചെയ്യുക. 1 പിഞ്ച് ഉപ്പ് . പിന്നെ നേരത്തെ റെഡി ആക്കി വെച്ച മൈദ മിക്സ് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഉരുട്ടി എടുക്കുക പാകത്തിൽ ആകുന്ന വരെ മൈദ add ചെയ്തു ചപ്പാത്തി മാവ് പോലെ ആകുക. ഇനി ഇത് cashew shape ആക്കി എടുക്കുക. ബേക്കിംഗ് ട്രേയിൽ വെച്ചിട്ട് എഗ്ഗ് വാഷ് കൂടി ചെയ്തു കൊടുക്കുക. ഓവനിൽ 180 ° 5 മിൻ preheat ആക്കി ബേക് ചെയ്യാൻ 15 min – 20 min 180° വെച്ച് ബേക്ക് ചെയ്ത് എടുക്കാം. എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കൂ 🥰
വിശദമായ വീഡിയോ കാണുന്നതിനായി കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.