Home Break fast വളരെ രുചികരമായ ഉപ്പുമാവ് എളുപ്പത്തിൽ എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്ന് നോക്കാം… എല്ലാവരും ട്രൈ ചെയ്തു...

വളരെ രുചികരമായ ഉപ്പുമാവ് എളുപ്പത്തിൽ എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്ന് നോക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ഉപ്പുമാവ്

ചേരുവകൾ

1. റവ – 1കപ്പ്
2. സവാള – 1എണ്ണം
3. പച്ചമുളക് -3 എണ്ണം
4. ഇഞ്ചി – ചെറിയ കഷ്ണം
5. കടുക് – 1/4 ടീസ്പൂൺ
6. മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
7. കായപ്പൊടി – 1/4 ടീസ്പൂൺ
8. മുളകുപൊടി – 1/4 ടീസ്പൂൺ
9. കാരറ്റ് – 1 കപ്പ്‌
10. ഗ്രീൻ പീസ് /ബീൻസ് – 1കപ്പ്
11. എണ്ണ – 11/2 ടീസ്പൂൺ
12. വെള്ളം – 2 കപ്പ്
13. നെയ്യ് – 1 ടീസ്പൂൺ
14. ഉപ്പ് – ആവശ്യത്തിന്
15. മല്ലിയില

തയാറാക്കുന്ന വിധം :

റവ ഒരു പാനിൽ ചെറിയ തീയിൽ 2 മിനിറ്റ് വറത്ത് മാറ്റുക. വേറെ ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് ഇഞ്ചി, പച്ചമുളക് അരിഞ്ഞത് എന്നിവ ഇട്ട് മൂപ്പിച്ച ശേഷം കായ പൊടി ഇട്ട് ഇളക്കുക. അതിനുശേഷം സവാള ചെറുതാക്കി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ഇട്ട് വഴറ്റുക. ഇതിലേക്ക് കാരറ്റ് ഇട്ട് വഴറ്റുക.

അതിനുശേഷം ഗ്രീൻ പീസും ചേർക്കാം. വഴന്ന ശേഷം മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഇട്ട് ഒന്ന് കൂടി ഇളക്കുക. അതിലേക്ക് വറുത്ത റവ ചേർത്ത് നന്നായി യോജിപ്പിക്കുക. 2 കപ്പ് വെള്ളം ഒഴിച്ച് നന്നായി ഇളക്കി കൊണ്ടിരിക്കുക. വെള്ളം വറ്റE0യാൽ നെയ്യ് ഒഴിച്ച് ഇളക്കിയ ശേഷം തീ അണക്കുക. മല്ലിയില ഇട്ട് ഇളക്കി ചൂടോടെ വിളമ്പാം.

Instagram.com/shyamnaakhilesh

റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here