പഴം നിറച്ചത്
ചേരുവകള്‍
നേന്ത്രപ്പഴം – 5 എണ്ണം
തേങ്ങ ചിരകിയത് – അര കപ്പ്
അവൽ – അര കപ്പ്
ശർക്കര – 4 ടേബിൾ സ്പൂണ്‍
നെയ്യ് – 3 ടേബിൾ സ്പൂണ്‍
ഏലക്കാപ്പൊടി- രണ്ട് നുള്ള്
കശുവണ്ടി നുറുക്കിയത് – കാൽ കപ്പ്
ഉണക്ക മുന്തിരി- കാൽ കപ്പ്
അരിപ്പൊടി / മൈദ – അര കപ്പ്
വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ അവൽ രണ്ട് മിനിറ്റ് വറുത്തെടുക്കുക.
ഇതേ പാത്രത്തിൽ ഒരു ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കുക. ചെറുതായി അരിഞ്ഞ കശുവണ്ടിയും, ഉണക്കമുന്തിരിയും വറുത്തുകോരുക.
ഇതിലേക്ക് ശർക്കര പാനി ചേർത്ത് തിളച്ച് കുറുകുമ്പോൾ തേങ്ങ ചിരകിയത് ചേർത്ത് ഇളക്കുക. വറ്റി വരുമ്പോൾ ഏലക്കാപൊടിയും, അവലും, വറുത്തുവെച്ച കശുവണ്ടിയും, ഉണക്കമുന്തിരിയും ചേർത്ത് ഇളക്കുക.
നേന്ത്രപ്പഴം നെടുകെ കീറി അതില്‍ തയ്യാറാക്കിയ ഫില്ലിങ് നിറയ്ക്കുക. അരിപ്പൊടിയോ മൈദയോ കുറച്ച് വെള്ളത്തില്‍ കലക്കിയത്, %E ിറച്ച പഴത്തിനു മുകളില്‍ തൂവുക.അകത്തെ ഫില്ലിങ് പുറത്തുപോകാതിരിക്കാനാണ് അരിപ്പൊടി തൂവുന്നത്.
ഇനി ഒരു പാത്രത്തില്‍ രണ്ടു ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് അതില്‍ ഫില്ലിങ് നിറച്ച പഴങ്ങള്‍ നിരത്തുക.
പാത്രം അടച്ചു വച്ച് ചെറിയ തീയിൽ വേവിച്ചാൽ മാത്രമേ പഴം നന്നായി വെന്തു കിട്ടുള്ളു. ഓരോ അഞ്ചു മിനിറ്റിലും മറിച്ചിടണം. നാലുവശവും ഇളം ബ്രൗൺ നിറമാകുന്നതു വരെ വറുത്തെടുക്കുക.
വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.