Home Fry വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു അടിപൊളി സോയ ഫ്രൈ റെസിപ്പി…...

വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു അടിപൊളി സോയ ഫ്രൈ റെസിപ്പി… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

സോയ ഫ്രൈ

ചേരുവകള്‍:-

സോയ രണ്ടാക്കി നുറുക്കിയത്- 3 കപ്പ്.
ചുവന്നുള്ളി നീളത്തിൽ രണ്ടാക്കി നുറുക്കിയത്‌ ഒന്നരക്കപ്പ്.
തേങ്ങ ചിരകിയത് അരക്കപ്പ്.
ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത്. അരച്ചത് ഒന്നര ടേബിൾസ്പൂൺ.
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ.
കുരുമുളക് പൊടി- മുക്കാൽ ടീസ്പൂൺ. മസാലപ്പൊടി- 3 നുള്ള്.
കറിവേപ്പില- 1 തണ്ട്.
വെളിച്ചെണ്ണ- 8 ടേബിൾസ്പൂൺ.
ഉപ്പ് ആവശ്യത്തിന്.

സോയ ഫ്രൈ തയാറാക്കുന്നത്:-

കഴുകിയെടുത്ത സോയയില്‍ കുറച്ച് ചൂടുവെള്ളമൊഴിച്ച് ഉപ്പിട്ട് വയ്‌ക്കണം. 10 മിനിറ്റ് ശേഷം സോയ പിഴിഞ്ഞെടുത്ത് ചെറിയ കഷണങ്ങളാക്കി മുറിച്ചുവയ്‌ക്കുക.

ഫ്രൈ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പാത്രത്തില്‍ ആവശ്യത്തിന് വെളിച്ചെണ്ണയൊഴിച്ച ശേഷം എണ്ണ ചൂടാകുമ്പോള്‍ അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി അരച്ചത് ചേര്‍ത്ത് നന്നായി വഴറ്റിയശേഷം അതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് നല്ലതു പോലെ ഇളക്കി യോജിപ്പിക്കണം. നന്നായി ചൂടായ ശേഷം അതില87ക്ക് ചുമന്നുള്ളി ചേര്‍ത്ത് ഉപ്പിടണം. ഇതിനുശേഷം സോയ ചേര്‍ത്ത് ഇളക്കുക.

ഇതിലേക്ക് കാല്‍ കപ്പ് വെള്ളം ചേര്‍ത്ത് അതില്‍ മുളക് പൊടി, മല്ലിപ്പൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത ശേഷം അടപ്പ് വെച്ച് മൂടി വേവിക്കുക. വെള്ളം വലിഞ്ഞാല്‍ അതില്‍ കറിവേപ്പിലെയും കുറച്ച് വെളിച്ചെണ്ണയും ചെര്‍ത്ത് നല്ലതുപോലെ ഇളക്കുക.

തീ കുറച്ച് വേണം ഇനി എല്ലാം ചെയ്യാന്‍. വേവിച്ച് വെച്ചതിലേക്ക് കുറച്ച് വെളിച്ചെണ്ണ ചേര്‍ത്ത് ബ്രൌണ്‍ ആകുന്നതുവരെ ഇളക്കുക. തുടര്‍ന്ന് 3 നുള്ള് മസാലപ്പൊടി ചേര്‍ത്ത് നന്നായി ഇളക്കണം. ഇതോടെ സ്വാദിഷ്‌ടമായ സോയ ഫ്രൈ തയാറായി.

Instagram.com/my.happyplates

റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here