Home Recipes റവയും വീട്ടിൽ എപ്പോഴുമുള്ള കുറിച്ച് ചേരുവകൾ വച്ചു വായിൽ അലിഞ്ഞിറങ്ങും മധുരം ഉണ്ടാക്കാം. പെട്ടെന്നു മധുരം...

റവയും വീട്ടിൽ എപ്പോഴുമുള്ള കുറിച്ച് ചേരുവകൾ വച്ചു വായിൽ അലിഞ്ഞിറങ്ങും മധുരം ഉണ്ടാക്കാം. പെട്ടെന്നു മധുരം കഴിക്കാൻ തോന്നുമ്പോൾ എളുപ്പം തയ്യാറാക്കാവുന്ന നല്ല രുചികരമായ ഒരു വിഭവം…

ചേരുവകൾ

റവ – 1 കപ്പ്‌
തിളപ്പിച്ച ചൂട് വെള്ളം / ചൂടു പാൽ – 2 കപ്പ്‌
നെയ്യ് – 4 ടേബിൾസ്പൂൺ ( 8 ടേബിൾസ്പൂൺ വരെ ആവാം മധുരം ഇഷ്ടമുള്ളവർക്കു )
പഞ്ചസാര – 3/4 കപ്പ്‌
കശുവണ്ടി / ബദാം – ആവശ്യം അനുസരിച്ചു
കറുക ഇല / ഏലക്ക പൊടി

ഉണ്ടാക്കുന്ന വിധം :

അടി കട്ടിയുള്ള പാത്രം വച്ചു ചൂടാകുമ്പോൾ അതിലേക്കു നെയ്യ് ചേർക്കുക. നെയ്യ് ചൂടാകുമ്പോൾ റവ ചേർത്ത് ഇളക്കി നല്ല പോലെ വറുത്തെടുക്കണം. ബിരിയാണി ഇൽ ഒകെ ഇടുന്ന കറുക ഇല ഉണ്ടെങ്കിൽ അത് ചേർക്കണം. അത് ഇല്ലെങ്കിൽ അവസാനം ഏലക്കപ്പൊടി ചേർത്താൽ മതി. ചെറിയ തീയിൽ ഇട്ടു കളർ മാറുന്ന വരെ റവ വറുത്തെടുക്കണം.കശുവണ്ടി / ബദാം കൂടെ ചേർക്കാം.ഒരു 15 മിനുട്ടോളം എടുക്കും റവ പാകമായി വരാൻ.

അതിനു ശേഷം നല്ല ചൂടു വെള്ളം അല്ലെങ്കിൽ ചൂടു പാൽ ചേർത്ത് ചെറിയ തീയിൽ ഇളക്കുക. വെള്ളം വലിഞ്ഞു വരുമ്പോൾ പഞ്ചസാര കൂടെ ചേർക്കാം.
പാത്രത്തിൽ നിന്ന് വിട്ടു പോരുന്ന പരുവം ആകുമ്പോൾ തീ കെടുത്താം. എന്നിട്ടു കറുക ഇല എടുത്തു മാറ്റാം.

ഇനി നെയ്യ് പുരട്ടിയ പത്രത്തിലോട്ടു ഇത് മാറ്റി നല്ല പോലെ പരാതി എടുക്കുക. മുകളിൽ കുറിച്ച് നട്സ് കൂടെ ചേർക്കാം. ഫ്രിഡ്ജിൽ വച്ചു ഒരു 2 മണിക്കൂർ തണുപ്പിക്കുക. ശേഷം മുറിച്ചു ഉപയോഗിക്കാം. ഫ്രിഡ്ജിൽ വക്കുവാണേൽ ഒരു 7 ദിവസം വരെ കേടു കൂടാതെ ഇരിക്കും.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here