ഹെൽത്തിയും ടേസ്റ്റിയുമായിട്ടുള്ള ഒരു അടിപൊളി അരി റൊട്ടി .
Recipe
Ingredients
1cup വറുത്ത അരിപ്പൊടി
11/4 cup വെള്ളം
1/2 tsp ഉപ്പുപൊടി
1/4 cup carrot
1/4 cup സവാള
1 tsp ഇഞ്ചി
1 tsp പച്ചമുളക്
2 tsp വെളിച്ചെണ്ണ
1 tbsp മല്ലിയില
തയ്യാറാക്കുന്ന വിധം
step 1
ആദ്യം ഒരു ചീനച്ചട്ടിയിൽ രണ്ട് tbsp വെളിച്ചെണ്ണ ഒഴിക്കുക. ഇത് ചൂടാകുമ്പോൾ ചെറുതായി അരിഞ്ഞ സവാള ക്യാരറ്റ് ഇഞ്ചി പച്ചമുളക് ഇവ ഇട്ട് നല്ലതായി വയട്ടുക ഇതിലോട്ട് മല്ലിയില ഇട്ട് ഇളക്കി വാങ്ങുക.
Step 2
ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ ഒന്നേകാൽ കപ്പ് വെള്ളം എടുക്കുക ഇതിലോട്ട് 1/2 tsp ഉപ്പുപൊടി കൂടി ചേർത്ത് തിളപ്പിക്കുക .ഇതിലേക്ക് ഒരു കപ്പ് അരിപ്പൊടി ഇട്ട് ഇളക്കിയതിനു ശേഷം അരമിനുട്ട് മൂടി വെച്ച് cook ചെയ്യുക അതിനു ശേഷം stove off ചെയ്യുക. ഒരു അഞ്ച് മിനുട്ടു കൂടി അടച്ചു വെക്കുക. അതിനു ശേഷം ഇത് വേറൊരു പാത്രത്തിലേക്ക് മാറ്റി വയട്ടി വെച്ചിരിക്കുന്ന ingredients കൂടി ചേർത്ത് കുഴച്ചെടുക്കുക. ഇത് ചെറിയ balls ആക്കി അരിപ്പൊടി തൂവി പരത്തി എടുക്കുക. ഇത് ഒരു പാത്രത്തിന്റെ അടപ്പു കൊണ്ട് നല്ലCircle ൽ കട്ടു ചെയ്ത് എടുക്കുക. ഇതുപോലെ എല്ലാ മാവും പരത്തി cut ചെയ്ത് എടുക്കുക ഇവ ഓരോന്നും തവയിൽ ഇട്ട് എണ്ണ പുരട്ടാതെ ചുട്ടെടുക്കുക. നമ്മുടെ tasty ആയിട്ടുള്ള അരി റൊട്ടി തയ്യാറായി. എല്ലാവരും ഒന്ന് try ചെയ്ത് നോക്കണേ .
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.