Home Curry തനി നാടൻ ഗ്രീൻപീസ് കറി. ചപ്പാത്തി അപ്പം ഇടിയപ്പം കൂടെ കഴിക്കാൻ പറ്റിയ നല്ല ഒരു...

തനി നാടൻ ഗ്രീൻപീസ് കറി. ചപ്പാത്തി അപ്പം ഇടിയപ്പം കൂടെ കഴിക്കാൻ പറ്റിയ നല്ല ഒരു കറി. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റിയ ഒരു റെസിപ്പി ആണ്. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

തനി നാടൻ ഗ്രീൻപീസ് കറി.

ചപ്പാത്തി അപ്പം ഇടിയപ്പം കൂടെ കഴിക്കാൻ പറ്റിയ നല്ല ഒരു കറി. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റിയ ഒരു റെസിപ്പി ആണ്.

ചേരുവകൾ:

ഗ്രീൻപീസ് – ഒരു കപ്പ് കുതിർത്ത് വെച്ചത്
ഉരുളക്കിഴങ്ങ് – കാൽ കപ്പ്
ക്യാരറ്റ്- കാൽ കപ്പ്
സവോള – ഒരെണ്ണം അരിഞ്ഞത്
ഇഞ്ചി – ഒരു ടീസ്പൂൺ കൊത്തി അരിഞ്ഞത്
പച്ചമുളക് – രണ്ടെണ്ണം
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
മുളകുപൊടി-അര ടീസ്പൂൺ
മല്ലിപ്പൊടി – രണ്ട് ടീസ്പൂൺ
തേങ്ങ – ഒരു കപ്പ്
വെളുത്തുള്ളി – 3 അല്ലി
ഗ്രാമ്പു- രണ്ടെണ്ണം
ഏലക്കായ – ഒരെണ്ണം
കറുകപ്പട്ട – ഒരു ചെറിയ പീസ്
പെരുംജീരകം- ഒരു ടീസ്പൂൺ
വെളിച്ചെണ്ണ – ഒരു ടേബിൾസ്പൂൺ
കടുക് – കാൽ ടീസ്പൂൺ
വറ്റൽ മുളക് – രണ്ടെണ്ണം
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ഒരു കുക്കർ എടുത്ത് അതിലോട്ടു കുതിർത്തുവച്ച ഗ്രീൻപീസും ഉരുളക്കിഴങ്ങും ക്യാരറ്റും സവാളയും ഇഞ്ചിയും പച്ചമുളകും മഞ്ഞൾപ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ഒരു വിസിലടിക്കുന്ന വരെ വേവിച്ചെടുക്കുക. ഇനിയൊരു മിക്സിയുടെ ചെറിയ ജാർ എടുത്ത് അതിലോട്ട് തേങ്ങയും പെരുംജീരകവും വെളുത്തുള്ളിയും കറുവപ്പട്ടയും ഏലക്കായും ഗ്രാമ്പുവും ചേർത്ത് മഷി പോലെ അരച്ചെടുക്കുക. എന്നിട്ട് ഇത് വേവിച്ചെടുത്ത ഗ്രീൻപീസ് ലേക്ക് ചേർത്തുകൊടുക്കാം. നല്ലപോലെ തിളച്ചു തുടങ്ങുമ്പോൾ നമുക്ക് തീ കെടുത്താം. ഇനി ഒരു പാത്രം വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് അതിൽ കടുകും വറ്റൽമുളകും കറിവേപ്പിലയും ഇട്ട് നല്ലപോലെ മൂപ്പിക്കുക. എന്നിട്ട് നമുക്ക് ഇത് കറിയിലേക്ക് ഒഴിച്ച് കുക്കര് ഒരു 5 മിനിറ്റ് നേരം അടച്ച് വയ്ക്കുക. അതിനുശേഷം തുറന്ന് ഇളക്കി നമുക്ക് ഉപയോഗിക്കാം. അങ്ങനെ നമ്മുടെ സ്വാദിഷ്ടമായ ഗ്രീൻപീസ് കറി റെഡി.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here