മുട്ട കുരുമുളക് ഇട്ട് വരട്ടിയത് || Egg Pepper Roas😋😋
ചിക്കൻ കറിയുടെ രുചിയിൽ ഒരു കിടിലൻ മുട്ടക്കറി ഉണ്ടാക്കിയാലൊ😋
അപ്പം ചപ്പാത്തി പൊറോട്ട ചോറ് എല്ലാത്തിനും പറ്റിയ സൂപ്പർ combination ആണ് ഇത്🤩
ചേരുവകൾ
മുട്ട: 3
മുളകുപൊടി: 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ
മല്ലിപൊടി: 1.5 ടീസ്പൂൺ
കുരുമുളക്: 1.5 tbsp
പെരുംജീരകം: 1 ടീസ്പൂൺ
ഗരം മസാല 1/2 ടീസ്പൂൺ
കുഞ്ഞുള്ളി: 15 നമ്പർ
തക്കാളി കെച്ചപ്പ്: 2 tbsp
ഫ്രെഷ്ക്രീം: 3tbsp
കറിവേപ്പില
മല്ലി ഇല
പച്ചമുളക് 3
ഇഞ്ചി വെളുത്തുള്ളി ചതച്ചത് 3tbsp
തയ്യാറാക്കേണ്ട വിധം
ഒരു കടായിയിൽ 3 tbsp വെളിച്ചെണ്ണ ചേർക്കുക, എണ്ണ ചൂടാകുമ്പോൾ ചതച്ച ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് സ്വർണ്ണനിറം വരെ വഴറ്റുക, ഇതിലേക്ക് അരിഞ്ഞ ഉള്ളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റുക. മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് നന്നായി ഇളക്കുക …
ഇത് കടായിയുടെ ഒരുവശത്തേക്ക് നീക്കി 1 ടീസ്പൂൺ എണ്ണ ചേർക്കുക പെരുംജീരകം വഴറ്റുക, 2 bay leaf 3 ഏലയ്ക്ക 2 ഗ്രാമ്പൂ കുരുമുളകും ചേർത്ത് നന്നായി ഇളക്കുക. മല്ലിപൊടി ചേർത്ത് ഇളക്കുക. ഇത് തണക്കുന്ന സമയം കൊണ്ട് മുട്ട boil ചെയ്യുക..
മോസാല paste തണുത്തതിന് ശേഷം അരച്ചെടുക്കുക
ഇനി kadai ചൂടാക്കി അതിലേയ്ക്ക് എണ്ണ ചേർക്കുക ഇപ്പോൾ പകുതി തക്കാളി ചേർത്ത് വഴറ്റുക ഇതിലേക്ക് മസാല പേസ്റ്റ് ചേർത്ത് എണ്ണ തെളിയുംവരെ വഴറ്റുക ..
ഇതിലേക്ക് 1 കപ്പ് ചൂടുവെള്ളം ചേർക്കുക 5 മിനിറ്റ് വേവിക്കുക, ഇപ്പോൾ 1 ടീസ്പൂൺ നാരങ്ങ നീര് ചേർത്ത് 1 മിനിറ്റ് വേവിക്കുക 2tbsp തക്കാളി സോസും 3tbsp ഫ്രഷ് ക്രീമും ചേർക്കുക
1/2tsp ഗരം മസാല ചേർക്കുക
അവസാനായിട്ട് അരിഞ്ഞ മല്ലി കറിവേപ്പില പച്ചമുളക് അരിഞ്ഞത് ചേർക്കുക…
മുട്ട കുരുമുളക് ഇട്ട് വരട്ടിയത് ready 😋😋😋
വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.