Home Biriyani ബിരിയാണി പ്രേമികൾക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് ഹൈദരാബാദി ബിരിയാണി. തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഹൈദരാബാദി ദം...

ബിരിയാണി പ്രേമികൾക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് ഹൈദരാബാദി ബിരിയാണി. തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഹൈദരാബാദി ദം ബിരിയാണി… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ഹൈദരാബാദി ദം ബിരിയാണി

ചിക്കൻ മസാലയ്ക്ക് ആവശ്യമുള്ള ചേരുവകൾ

ചിക്കൻ- ഒരുകിലോ
നാരങ്ങാനീര് നീര് -ഒരു മുറി നാരങ്ങയുടെ
തൈര് -അര കപ്പ്
മല്ലിയില അരിഞ്ഞത് -ഒരു പിടി
പുതിനയില അരിഞ്ഞത്- ഒരു പിടി
കുരുമുളക് -ഒരു ടീസ്പൂൺ
സാ ജീരകം -ഒരു ടീസ്പൂൺ
ഏലക്ക – 5
കറുത്ത ഏലയ്ക്ക -1
ഗ്രാമ്പു- 5
കറുവപ്പട്ട – ഒരു ചെറിയ കഷണം
ഉപ്പ് -ആവശ്യത്തിന്
മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
മുളകുപൊടി -ഒരു ടീസ്പൂൺ
മല്ലിപ്പൊടി -ഒരു ടീസ്പൂൺ
സവാള-6
ഇഞ്ചി-രണ്ടു കഷണം
വെളുത്തുള്ളി – ഒരു കുടം
പച്ചമുളക് -5
റിഫൈൻഡ് ഓയിൽ-ആവശ്യത്തിന്
റൈസിന് ആവശ്യമുള്ള ചേരുവകൾ
ബസ്മതി അരി -3 കപ്പ്
ഏലക്ക-5
കറുത്ത ഏലക്ക-ഒന്നിൻ്റെ പകുതി
കറുവപ്പട്ട -ഒരു ചെറിയ കഷണം
ഗ്രാമ്പു -4
വഴനയില -1
ഉപ്പ്- ആവശ്യത്തിന്
വെള്ളം -6 കപ്പ്
കുങ്കുമപ്പൂവ്- അരടീസ്പൂൺ
പാല് -അരക്കപ്പ്
നെയ്യ്- 3 ടേബിൾ സ്പൂൺ
ഉണക്ക മുന്തിരി- ഒരു പിടി
അണ്ടിപ്പരിപ്പ് – ഒരുപിടി
മല്ലിയില അരിഞ്ഞത് – ഒരുപിടി
പുതിനയില അരിഞ്ഞത് – ഒരുപിടി

തയ്യാറാക്കുന്ന വിധം

ചിക്കൻ വലിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക.

സവാള കനം കുറച്ച് നീളത്തിൽ അരിയുക.ഇതിൽ അര ടീസ്പൂൺ പഞ്ചസാര പുരട്ടി 10 മിനിറ്റ് വയ്ക്കുക. ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ റിഫൈൻഡ് ഓയിൽ ചൂടാക്കി സവാള ബ്രൗൺ നിറത്തിൽ വറുത്ത് കോരുക. ഇതേ എണ്ണയിലേക്ക് അണ്ടിപ്പരിപ്പും, ഉണക്കമുന്തിരിയും വറുത്തുകോരുക.
വറുത്ത സവാള യിൽ നിന്നും അല്പം ഗാർനിഷ് ചെയ്യാനായി മാറ്റി വെച്ച ശേഷം മിക്സിയിൽ പൊടിച്ചെടുക്കുക.

കുരുമുളക്, ഏലയ്ക്ക, കറുത്ത ഏലയ്ക്ക, സാജീരകം, കറുവപ്പട്ട , ഗ്രാമ്പു , മഞ്ഞൾപൊടി മുളകുപൊടി, മല്ലിപ്പൊടി, ഉപ്പ് ഇവയെല്ലാം കൂടി ഒന്നിച്ചാക്കി മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക. ഇതിൽനിന്നും അര ടീസ്പൂൺ മസാല ദം ഇടാൻ ആയി മാറ്റി വയ്ക്കുക.

ബാക്കിയുള്ള മസാല, ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഇവ അരച്ചത് , തൈര് നാരങ്ങാനീര് മല്ലിയിലയും പുതിനയിലയും അരിഞ്ഞത്, സവാള പൊടിച്ചത് ഇവയെല്ലാംകൂടി ചിക്കനിൽ നന്നായി പുരട്ടി വയ്ക്കുക. ഇത് കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ വയ്ക്കണം.തലേദിവസം തന്നെ തയ്യാറാക്കി വെച്ചാൽ രുചി കൂടും.

അരി നന്നായി കഴുകി അര മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ചൂടുപാലിൽ കുങ്കുമപ്പൂവും കുതിർത്തുവയ്ക്കുക.

മാറിനെറ്റ് ചെയ്ത ചിക്കൻ പ്രഷർകുക്കറിൽ രണ്ട് വിസിൽ വരുന്നതു വരെ വേവിക്കുക.

ഒരു വലിയ പാത്രത്തിൽ ആറു കപ്പ് വെള്ളം തിളപ്പിക്കുക.ഇതിലേക്ക് ഏലയ്ക്ക,ഗ്രാമ്പൂ,കറുവപ്പട്ട,വഴനയില,കറുത്ത ഏലയ്ക്ക ,ആവശ്യത്തിന് ഉപ്പ് ഇവ ചേർക്കുക. നന്നായി തിളക്കുമ്പോൾ കുതിർത്തു വാരിയെടുത്ത അരി ഇട്ടു കൊടുക്കാം. മുക്കാൽ വേവാകുമ്പോൾ വെള്ളം ഊറ്റി കളയുക.

ദം ഇടാനുള്ള പാത്രത്തിൽ അൽപം നെയ്യ് പുരട്ടിയശേഷം വേവിച്ച ചോറ് പകുതി ഇടുക. വറുത്ത സവാള, അണ്ടിപ്പരിപ്പ്, മുന്തിരിങ്ങ, മല്ലിയില, പുതിനയില ഇവ വിതറുക. ഇതിലേക്ക് വെന്ത ചിക്കൻ ചാറോട് കൂടി നിരത്തുക. ബാക്കിയുള്ള ചോറ് ചിക്കൻ്റെ മുകളിൽ നിരത്തുക. വീണ്ടും വറുത്ത സവാള, അണ്ടിപ്പരിപ്പ്, മുന്തിരി, മല്ലിയില, പുതിനയില ഇവ വിതറുക.

ഏറ്റവും മുകളിലായി പാലിൽ കുതിർത്ത കുങ്കുമപ്പൂവ്, നെയ്യ് ഇവ ഒഴിച്ചു കൊടുക്കുക.നേരത്തെ മാറ്റിവെച്ച ബിരിയാണി മസാല വിതറുക.
പാത്രം നന്നായി അടച്ചശേഷം ആവി പുറത്ത് പോവാതെ ഇരിക്കാൻ മൈദയോ, ഗോതമ്പു മാവോ കുഴച്ച് സീൽ ചെയ്യുക.
ചെറിയ തീയിൽ 20 മിനിറ്റ് ദം ചെയ്യുക.ഒരു ദോശക്കല്ല് ചൂടാക്കിയതിനുശേഷം അതിനു മുകളിൽ ബിരിയാണി പാത്രം വെച്ച് ദം ചെയ്താൽ ബിരിയാണി അടിക്ക് പിടിക്കില്ല.

രുചികരമായ ഹൈദരാബാദ് ചിക്കൻ ദം ബിരിയാണി തയ്യാർ. മല്ലിയില ചമ്മന്തി കൂട്ടി കഴിക്കാം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here