Home Chicken വളരെ ടേസ്റ്റിയായ നാടൻ ചിക്കൻ സ്റ്റു വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ നമ്മൾക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്…...

വളരെ ടേസ്റ്റിയായ നാടൻ ചിക്കൻ സ്റ്റു വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ നമ്മൾക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

നാടൻ ചിക്കൻ സ്‌റ്റൂ

ആവശ്യമായ ചേരുവകൾ

* എല്ലില്ലാത്ത ചിക്കൻ – 100 ഗ്രാം (ക്യൂബ് ഷേപ്പിൽ മുറിച്ചത്)
* ഉരുളക്കിഴങ്ങ് – 1 ചെറുത് (ക്യൂബ് ഷേപ്പിൽ മുറിച്ചത്)
* കാരറ്റ് – 1 ചെറുത്
* ബീൻസ് – 3 – 4 എണ്ണം
* സവാള – 1 (മീഡിയം സൈസ് ) മുറിച്ചത്
* ചെറിയ ഉള്ളി – 4 എണ്ണം (ചെറുതായി മുറിച്ചത്)
* ഇഞ്ചി – ചെറിയ കഷ്ണം (ചെറുതായി മുറിച്ചത്)
* കറിവേപ്പില – കുറച്ച്
* പച്ചമുളക് – 2 എണ്ണം
* ചിരകിയ തേങ്ങ – 3/4 കപ്പ്
* പട്ട – ചെറിയ രണ്ടു കഷ്ണം
* ഗ്രാമ്പൂ – 3 – 4 എണ്ണം
* ഉപ്പ് – ആവശ്യത്തിന്
* എണ്ണ – ആവശ്യത്തിന്
* കുരുമുളക്പൊടി – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

* തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും പിഴിഞ്ഞ് മാറ്റി വെക്കുക
* ഫ്രയിങ് പാനിലോട്ടു ഒന്നര ടേബിൾസ്പൂൺ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ പട്ടയും ഗ്രാമ്പുവും ചേർത്ത് ഇഞ്ചി ചെറുതായി മുറിച്ചത് ചേർത്ത് സവാളയും ചേർത്ത് വഴറ്റുക. വഴന്നു വരുമ്പോൾ കറിവേപ്പില, പച്ചമുളക്, ചിക്കൻ, ഉരുളക്കിഴങ്ങ്, കുറച്ച് ഉപ്പ് എന്നിവ ചേർത്ത് വഴറ്റി രണ്ടാം പാൽ ചേർത്ത് മൂടി വച്ച് പകുതി വെന്താൽ കാരറ്റും ബീൻസും ചേർത്ത് ഉപ്പ് ആവശ്യമുണ്ടെങ്കിൽ ചേർത്ത് വീണ്ടും മൂടി വച്ച് വേവിച്ചു ഒന്നാം പാൽ ചേർത്ത് തിളക്കാൻ തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യാം.

* വേറൊരു പാനിലോട്ടു 2 – 3 ടീസ്പൂൺ എണ്ണയൊഴിച്ചു ചെറിയുള്ളിയും കറിവേപ്പിലയും ചേർത്ത് ബ്രൗൺ കളർ ആകുമ്പോൾ കറിയിലോട്ടുചേർത്ത് കൊടുക്കാം. നാടൻ ചിക്കൻ സ്‌റ്റൂ റെഡി.
അപ്പം, ചപ്പാത്തി, പൊറോട്ട എന്നിവയുടെ കൂടെ അടിപൊളി നാടൻ കോംബോ ആണ്.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here