Home Recipes ഒരു കപ്പ് നുറുക്കുഗോതമ്പ് മുട്ടയും ഉണ്ടെങ്കിൽ തീർച്ചയായും ഇങ്ങനെ ഉണ്ടാക്കിനോക്കൂ… എല്ലാവരും ട്രൈ ചെയ്തു നോക്കൂ...

ഒരു കപ്പ് നുറുക്കുഗോതമ്പ് മുട്ടയും ഉണ്ടെങ്കിൽ തീർച്ചയായും ഇങ്ങനെ ഉണ്ടാക്കിനോക്കൂ… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ആവശ്യമായ സാധനങ്ങൾ

നുറുക്ക് ഗോതമ്പ് ഒരു കപ്പ്
മുട്ട രണ്ടെണ്ണം
സവാള അരിഞ്ഞത് 1
പച്ചമുളക് 2
കറിവേപ്പില കുറച്ച്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾ സ്പൂൺ ഉപ്പ് ആവശ്യത്തിന്
മഞ്ഞൾപ്പൊടി മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടി ഒരു ടീസ്പൂൺ
ക്യാബേജ് അരിഞ്ഞത് ഒന്നരക്കപ്
ക്യാപ്സിക്കം അരിഞ്ഞത് ഒരു കപ്പ്
ഓയിൽ രണ്ട് ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

നുറുക്കുഗോതമ്പ് കഴുകിയതിനുശേഷം രണ്ടു മണിക്കൂർ വെള്ളമൊഴിച്ച് കുതി ർത്താനായി മാറ്റി വയ്ക്കുക അതിനുശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് മുകളിലായി ഒരു പാത്രം വെച്ചു കൊടുത്തു ഗോതമ്പ് ചേർത്ത് 20 മിനിറ്റോളം ആവിയിൽ വേവിച്ചെടുക്കുക.

തണുക്കാനായി മാറ്റി വെക്കാം ഇനി ഒരു പാനിൽ രണ്ട് ടേബിൾ സ്പൂൺ ഒഴിക്കുക ചൂടാകുമ്പോൾ സവാള ചേർത്ത് വഴറ്റിയെടുക്കുക വഴറ്റിയതിനു ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക. സവാളയുടെ കളർ നല്ലപോലെ മാറിയതിനുശേഷം കുരുമുളകു പൊടിയും മഞ്ഞൾപൊടിയും ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക.

ഇതിലേക്ക് കാബേജ് ക്യാരറ്റ് ക്യാപ്സിക്കം എന്നിവ ചേർത്ത് 3 മിനിറ്റ് വഴറ്റുക അതിനു ശേഷം വെജിറ്റബിൾസ് എല്ലാം കുറച്ച് പാനി ൽ നിന്നും മാറ്റി നടുവിലായി രണ്ടു മുട്ട പൊട്ടിച്ചൊഴിക്കുക മുട്ട ഇനി പൊരിച്ചെടുത്ത അതിനുശേഷം വെജിറ്റബിൾസ് കൂടി മിക്സ് ആക്കി എടുത്ത് മൂടിവെച്ച് ഒരു മിനിറ്റ് കൂടി വയ്ക്കുക അതിനുശേഷം നുറുക്കുഗോതമ്പ് ചേർത്തുകൊടുക്കാം ചേർത്ത് 3 മിനിറ്റ് മൂടി വച്ച് വേവിച്ചെടുക്കുക സൂപ്പർ ടെസ്റ്റിൽ ഉള്ള നുറുക്കുഗോതമ്പ് ഫ്രൈഡ് റൈസ് റെഡിയായി..

വിശദമായി വീഡിയോ കാണുവാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here