Home Break fast നുറുക്ക് ഗോതമ്പ് കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാകാൻ കഴിയുന്ന ഒരു അടിപൊളി ഉപ്പുമാവ്...

നുറുക്ക് ഗോതമ്പ് കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാകാൻ കഴിയുന്ന ഒരു അടിപൊളി ഉപ്പുമാവ് റെസിപ്പി… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

നുറുക്കു ഗോതമ്പ് ഉപ്പുമാവ്

ചേരുവകൾ

നുറുക്കു ഗോതമ്പ് – അരകപ്പ്
സവാള – 1
ഇഞ്ചി – ഒരു കഷണം
വെളുത്തുള്ളി – 4 എണ്ണം
തക്കാളി – 1
പച്ചമുളക് -2
കാരറ്റ് – 1
മുട്ട – 1
കടുക് – 1 സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
മഞ്ഞൾ പൊടി – കാൽസ്പൂൺ

ഉണ്ടാക്കുന്ന വിധം

നുറുക്കു ഗോതമ്പ് അരമണിക്കൂർ വെള്ളത്തിലിട്ട് കുതിർത്ത് വെക്കുക.ശേഷം ഒരു കുക്കറിൽ ആ വശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് . വെളുത്തുള്ളി, ഇഞ്ചി,സവാള ,കാരറ്റ്, തക്കാളി, പച്ചമുളക് എന്നിവ വഴറ്റിയെടുക്കുക.

ഇനി ഇതിലേക്ക് മുട്ട ചേർത്ത് ചിക്കിയെടുക്കുക വേവിച്ച നുറുക്ക് ഗോതമ്പ് ചേർത്ത് ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കിയെടുക്കുക. രുചികരമായ ഉപ്പുമാവ് റെഡി .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here