നെല്ലിക്ക അച്ചാര്‍
അച്ചാർ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാകില്ല. വെറും ഒരു അച്ചാർ മാത്രം കൂട്ടി മലയാളികൾ ഒരു പ്ലെയ്റ്റ് ചോറ് ഉണ്ണും. മലയാളികൾക്ക് പ്രിയപ്പെട്ട അച്ചാറുകളിൽ പ്രധാനിയാണ് നെല്ലിക്ക അച്ചാർ. നെല്ലിക്കയുടെ ഗുണങ്ങളൊന്നും ചോർന്നുപോകാതെ തന്നെ ഈ അച്ചാർ തയ്യാറാക്കാം.
ചേരുവകൾ :
തയ്യാറാക്കുന്ന വിധം :
നെല്ലിക്ക സ്റ്റീം ചെയ്ത് അടർത്തിവയ്ക്കുക.
നല്ലെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് തീ കുറയ്ക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഇട്ട് വഴറ്റുക. അടുത്തതായി ഉലുവ പൊടിച്ചത്, മുളകുപൊടി, മഞ്ഞൾപ്പൊടി, കായം പൊടി എന്നിവ ചേർത്ത് എണ്ണ തെളിയുന്നതുവരെ ഇളക്കുക. മുളകിന്റെ പച്ച മണം മാറിയാൽ വിനാഗിരി ഒഴിച്ച് കുഴമ്പ് പരുവത്തിൽ ആക്കുക. അതിനുശേഷം ഉപ്പിട്ട് അടർത്തിവച്ച നെല്ലിക്ക ചേർക്കാം. രുചികരമായ നെല്ലിക്ക അച്ചാർ റെഡി.
Instagram.com/ദിവ്യനിതിൻസ്
റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.