Home Break fast റാഗി കൊണ്ട് ഉണ്ടാക്കാൻ നല്ല സൂപ്പർ സോഫ്റ്റ് ആയ ഹെൽത്തി അപ്പം… നിങ്ങളെല്ലാവരും ട്രൈ ചെയ്തു...

റാഗി കൊണ്ട് ഉണ്ടാക്കാൻ നല്ല സൂപ്പർ സോഫ്റ്റ് ആയ ഹെൽത്തി അപ്പം… നിങ്ങളെല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടും…

റാഗി അപ്പം

ചേരുവകൾ

റാഗിപ്പൊടി രണ്ട് കപ്പ്
വെള്ളം രണ്ട് കപ്പ്
ഉപ്പ് കാൽ ടീസ്പൂൺ
പഞ്ചസാര അര ടീസ്പൂൺ
ഇൻസ്റ്റന്റ് ഈസ്റ്റ് അര ടീസ്പൂൺ
തേങ്ങ ഒരു കപ്പ്
ചോറ് മുക്കാൽ കപ്പ്

തയ്യാറാക്കുന്ന വിധം

രണ്ട് കപ്പ് റാഗിപ്പൊടി യിലേക്ക് രണ്ട് കപ്പ് വെള്ളം ചേർത്ത് മിക്സ് ആക്കിയതിനു ശേഷം 10 മിനിറ്റ് മൂടിവെക്കുക 10 മിനിറ്റിനുശേഷം റാഗി കുതിർന്നു വന്നിട്ടുണ്ടാകും ഇതിലേക്ക് തേങ്ങയും ചോറും ചേർത്ത് മിക്സ് ആക്കി എടുക്കുക ഇനി നല്ല പോലെ അരച്ചെടുക്കുക.

അഞ്ചുമണിക്കൂർ മൂടിവെക്കുക അഞ്ച് മണിക്കൂറിന് ശേഷം മാവു നല്ലപോലെ പൊങ്ങി വന്നിട്ടുണ്ടാകും അതിനു ശേഷം പഞ്ചസാരയും ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ഇനി ഒരു പാനിൽ കുറച്ച് ഓയിൽ ബ്രഷ് ചെയ്തതിനുശേഷം ഓരോ തവി മാവ് കോരി ഒഴിച്ച് മൂടി വച്ച് ഒരു മിനിറ്റ് വേവിക്കുക സൂപ്പർ സോഫ്റ്റ് ആയിട്ടുള്ള റാഗി അപ്പം റെഡിയായി

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here