Home Recipes റിപ്പബ്ലിക് ഡേ യിൽ കുട്ടികൾക്ക് എളുപ്പത്തിൽ തയ്യാറാക്കി കൊടുക്കാൻ പറ്റുന്ന ഹെൽത്തി ആയ സാൻവിച്ച്. സാധാരണ...

റിപ്പബ്ലിക് ഡേ യിൽ കുട്ടികൾക്ക് എളുപ്പത്തിൽ തയ്യാറാക്കി കൊടുക്കാൻ പറ്റുന്ന ഹെൽത്തി ആയ സാൻവിച്ച്. സാധാരണ സാൻവിച്ച് തയ്യാറാക്കുന്നതു പോലെ ചീസ്, മയൊണൈസ് ഇവയൊന്നും ചേർക്കാതെ തന്നെ രുചികരമായ സാൻഡ് വിച്ച് തയ്യാറാക്കാം….

സാൻവിച്ച്

ചേരുവകൾ

ബ്രെഡ്- 15 എണ്ണം
ബട്ടർ- ആവശ്യത്തിന്
ഗ്രീൻ ചട്ണിക്ക് വേണ്ട ചേരുവകൾ
മല്ലിയില -ഒരു പിടി
പുതിനയില -ഒരുപിടി
തേങ്ങ ചിരകിയത് – രണ്ട് ടേബിൾസ്പൂൺ
ഇഞ്ചി -ഒരു ചെറിയ കഷണം
പച്ചമുളക് – ഒന്ന്
നാരങ്ങാനീര് – ഒരു മുറി നാരങ്ങയുടെ
ഉപ്പ് -ആവശ്യത്തിന്
വെള്ളം -കാൽ കപ്പ്
ഇവയെല്ലാം ഒന്നിച്ചാക്കി മിക്സിയിലിട്ട് നല്ല മയത്തിൽ അരച്ചെടുക്കുക.

റെഡ് ചട്ണിക്ക് വേണ്ട ചേരുവകൾ
തേങ്ങ ചിരകിയത് -ഒരു മുറി
വെളുത്തുള്ളി -അഞ്ച് അല്ലി
മുളകുപൊടി -ഒരു ടീസ്പൂൺ
നാരങ്ങാനീര് -ഒരു മുറി നാരങ്ങയുടെ
ഉപ്പ് -ആവശ്യത്തിന്
വെള്ളം – കാൽ കപ്പ്
ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ തേങ്ങയും, വെളുത്തുള്ളിയും രണ്ടു മിനുട്ട് വഴറ്റുക. തീ ഓഫ് ചെയ്ത ശേഷം മുളകുപൊടിയും, ഉപ്പും ചേർത്ത് ഇളക്കുക. ചൂട് ആറിയതിനു ശേഷം നാരങ്ങാനീരും ആവശ്യത്തിന് വെള്ളവും ചേർത്ത് മയത്തിൽ അരച്ചെടുക്കുക.

സാൻഡ്‌വിച്ച് തയ്യാറാക്കുന്ന വിധം

ഒരു സാൻവിച്ച് തയ്യാറാക്കാൻ മൂന്ന് ബ്രഡ് ആണ് വേണ്ടത്.
ആദ്യത്തെ ബ്രെഡിൽ ഒരു വശത്ത് ബട്ടർ പുരട്ടുക. മറുവശത്ത് ഗ്രീൻ ചട്ണി പുരട്ടിയ ശേഷം മുകളിൽ അടുത്ത ബ്രഡ് വയ്ക്കുക.

ഇതിൽ റെഡ് ചട്ണി പുരട്ടിയ ശേഷം മൂന്നാമത്തെ ബ്രെഡ് വെച്ച് മുകളിലും ബട്ടർ തേച്ചു കൊടുക്കുക.
ഒരു ഫ്രൈ പാൻ ചൂടാക്കി രണ്ടുവശവും മൊരിച്ച് എടുക്കുക.
ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here